🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 18, 2023 ശനി 1199 വൃശ്ചികം 2
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭക ളിലേക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി. ഛത്തീ ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 71.11 ശത മാനവുമാണ് പോളിംഗ്. ഛത്തീസ്ഗഡിൽ റിക്കാർ ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.എല്ലാ ബൂത്തുളിൽനിന്നുമുള്ള കൃത്യമായ കണ ക്കുകൾ ലഭിക്കുന്നതോടെ പോളിംഗ് ശതമാനം വ ർധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയി ച്ചു.
🗞🏵 കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളുടെ കാർഷിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി എം.എസ്. സ്വാമിനാഥന്റെ പേരിൽ അറിയപ്പെടും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന എം. എസ്. സ്വാമിനാഥൻ അനുസ്മരണ സമ്മേളന ത്തിൽ കൃഷിമന്ത്രി പി. പ്രസാദാണ് ഇതു സംബ ന്ധിച്ച പ്രഖ്യാപനം നടത്തിയത്.കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ല വത്തിന്റെ പിതാവുമായ എം. എസ് സ്വാമിനാഥന്റെ ജന്മനാട് കൂടിയാണ് കുട്ടനാട്.
🗞🏵 സ്വകാര്യ പണമിടപാട് സ്ഥാപന ങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസിന്റെ മുന്നറിയിപ്പ്. ആവശ്യമായ രേഖകൾ ഇല്ലാ തെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാ ര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നട ത്തുന്നതിനെതിരെയാണ് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കുമെ ന്നതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പുല ർത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി അഭ്യർഥിച്ചു.
🗞🏵 നവകേരള സദസിൽ മുഖ്യമന്ത്രി ക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായുള്ള ആഢം ബര ബസിനായി ഇളവുകൾ വരുത്തികൊണ്ട് സർ ക്കാർ വിജ്ഞാപനം. കോൺട്രാക്ട് ക്യാരേജ് ബസു കൾക്കായുള്ള നിയമത്തിൽ ഭേദഗതി വരുത്തികൊ ണ്ട് സർക്കാർ ഉത്തരവിറക്കിയത്.നവകേരള ബസിനുള്ള ആഡംബര ബസിന്റെ മുൻ നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനു മതിയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഈ ബസിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡി നും ഇളവ് വരുത്തിയിട്ടുണ്ട്.
🗞🏵 എച്ച്1എൻ1 മൂലമുള്ള മരണം കേരളത്തിൽ ഈ വർഷം കുത്തനെ കൂടി. സെപ്റ്റംബർ വരെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ച 879 പേരിൽ 52 പേരും മരിച്ചു. മരണനിരക്ക് 5.9%. രാജ്യത്ത് ഏറ്റവുമധികം എച്ച്1എൻ1 മരണം കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയത്തിനു കീഴിലെ സെൻട്രൽ സർവയലൻസ് യൂണിറ്റ് തയാറാക്കിയ റിപ്പോർട്ടിലുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കേരളത്തിൽ വൻവർധനയുണ്ട്
🗞🏵 സംസ്ഥാനത്ത് അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെന്നും കേന്ദ്രം കേരളത്തിനു നൽകാനുള്ളതിന്റെ പ കുതി തന്നാൽ, മുഴുവൻ കുടിശികയും കൊടുത്തു തീർക്കാൻ കഴിയുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോ പണത്തിനുള്ള മറുപടിയായാണ് ബാലഗോപാൽ ഇക്കാര്യം പറഞ്ഞത്.
കുടിശികകൾ കൊടുത്തു തീർക്കുന്ന നടപടി സ്വീകരിച്ചു.
🗞🏵 ആലുവ എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ബിഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടി ക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കെതിരേ പഴുതടച്ച കുറ്റ പത്രം ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ. അടുത്ത ദിവസം തന്നെ കു റ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറഞ്ഞു
🗞🏵 പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കാൻ ഇടമില്ലാതായതോടെ ഇവരെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റും. പുജപ്പുര സെൻട്രൽ ജയിലിലെ പുരുഷ തട വുകാരെയാണ് അട്ടക്കുളങ്ങര ജയിലിൽ പാർപ്പി ക്കുക. 700 തടവുകാരെ പാർപ്പിക്കാൻ മാത്രം സൗകര്യമു ള്ള പൂജപ്പുര സെൻട്രൽ ജയിലിൽ നിലവിൽ 1,400 -ഓളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്.
🗞🏵 യൂത്ത് കോൺഗ്രസ് തെരഞ്ഞ ടുപ്പിനിടയിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കുരുക്കിലായി കോൺഗ്രസ്. സംഭവത്തി ൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടതായി മുഖ്യ തെ രഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
വിഷയം ഗൗരവമായാണ് കാണുന്നത്. സംഭവം അ ന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട ന്നും അദ്ദേഹം പറഞ്ഞു.
🗞🏵 നവകേരള സദസ്സിന് ബെൻസ് ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേരയെത്തിയത് ചൈനയിൽനിന്ന്. ബസിന്റെ നമ്പർ കെഎൽ 15 എ 2689. ബസ് കഴിഞ്ഞ ഏഴിന് കേരളത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് സുരക്ഷാ പരിശോധനയും നടത്തി. ആദ്യം ചിത്രങ്ങൾ ഉൾപ്പെടെ സ്റ്റിക്കർ പതിക്കാമെന്നു കരുതിയെങ്കിലും പിന്നീടു തീരുമാനം മാറ്റി. ഇവിടെ റജിസ്ട്രേഷൻ പൂർത്തിയാക്കി ബെംഗളൂരുവിൽ തിരികെയെത്തിച്ച് ചോക്‌ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിക്കുകയായിരുന്നു.
🗞🏵 സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം തൊഴില്‍സംവരണമുറപ്പാക്കുന്ന സംസ്ഥാനനിയമം ഹരിയാണ ഹൈക്കോടതി റദ്ദാക്കി. 2020-ല്‍ ഹരിയാണ സര്‍ക്കാര്‍ പാസാക്കിയസ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിറ്റേറ്റ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
🗞🏵 കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്‌ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തത് കോൺഗ്രസ് നേതൃത്വം അറിയാതെ. യുഡിഎഫിലും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതിലെ അതൃപ്തി യുഡിഎഫ് കൺവീനർ എം.എം.ഹസൻ ലീഗ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ വിവാദത്തിനില്ലെന്നാണു കോൺഗ്രസ് നിലപാട്.
🗞🏵 ഇസ്രായേലും പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി, സംഘര്‍ഷത്തില്‍ ഇന്ത്യ സംയമനം പാലിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു.
🗞🏵 ഹരിയാനയിലെ നൂഹില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൂജയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഒരു കൂട്ടം കുട്ടികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതരമതസ്ഥരായ ഒരു കൂട്ടം കുട്ടികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് എട്ട് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
🗞🏵 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം വര്‍ദ്ധിച്ച് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി. ‘ഡീപ്‌ഫേക്ക്’ അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
🗞🏵 കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിങ്ങുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്നും ഇതിനായി ആണവ നിലയം വേണമെന്നും മന്ത്രി കൂടിക്കാഴ്ചയിൽ അവശ്യപ്പെട്ടു. ഇത് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ മന്ത്രി കൃഷ്ണൻകുട്ടി കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
🗞🏵 അടുത്ത അഞ്ച് വർഷത്തിനിടെ 3000 ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ പദ്ധതി തയ്യാറാക്കുകയാണ് ഇന്ത്യൻ റെയിൽവേ. അക്കൂട്ടത്തിൽ 400 മുതൽ 450 വരെ പുതിയ വന്ദേ ഭാരത് ട്രെയിനുകളും ഉൾപ്പെടുന്നു. ട്രെയിൻ വേഗത വർധിപ്പിക്കുന്നതിനും റെയിൽ ശൃംഖല വിപുലീകരിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് യാത്രാ സമയം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
🗞🏵 ഗ്യാൻവാപി മസ്ജിദിന്റെ ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മസ്ജിദ് സർവേയുടെ റിപ്പോർട്ട് ഏകദേശം പൂർത്തിയായെന്നും ജിപിആർ നടത്തിയ റിപ്പോർട്ട് തയ്യാറാക്കൽ മാത്രമാണ് നടക്കുന്നതെന്നും എഎസ്ഐ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശാസ്ത്രീയമായ സർവേ പൂർത്തിയാക്കിയതായും എഎസ്ഐ വ്യക്തമാക്കി.
🗞🏵 ഉപയോഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികൾ നിർജീവമാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.സി.പി.ഐ) നിർദേശം. ഇതോടെ, എല്ലാ ബാങ്കുകളും ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യു.പി.ഐ ഐ.ഡി ക്ലോസ് ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐ.ഡികൾ ബ്ലോക്ക് ചെയ്യാനാണ് എൻ.സി.പി.ഐ നിർദേശം.
🗞🏵 ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യം ആറാം ദിവസവും പിന്നിടുന്നു. രക്ഷാദൗത്യം വീണ്ടും നീളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ രക്ഷപ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു. രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സില്‍ക്യാര ടണലില്‍ 125 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തില്‍ ആശങ്ക പടരുകയാണ്
🗞🏵 പടിഞ്ഞാറൻ ഇന്തോനേഷ്യയിൽ നിന്ന് 250 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ച് കടലിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. പീഡനത്തിനിരയായ മ്യാൻമർ നിന്നുള്ള സംഘം വ്യാഴാഴ്ച ആഷെ പ്രവിശ്യയുടെ തീരത്ത് എത്തിയെങ്കിലും രോഷാകുലരായ നാട്ടുകാർ ബോട്ട് ഇറക്കരുതെന്ന് അവരോട് പറഞ്ഞു. ചില അഭയാർത്ഥികൾ കരയിലേക്ക് നീന്തി, കടൽത്തീരത്ത് ക്ഷീണം മൂലം തളർന്നുവീണു. എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ നാട്ടുകാർ ഇവരെ വീണ്ടും ബോട്ടിൽ കയറ്റി കടലിലേക്ക് തിരിച്ചയച്ചു. രണ്ടു കൂട്ടരും മുസ്ലിങ്ങളാണ്.
🗞🏵 ഛത്തീസ്ഗഡിലെ ബിന്ദ്രനവാഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗം വീരമൃത്യുവരിച്ചു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് മരിച്ചത്. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഐഇഡി ഉപയോഗിച്ചാണ് നക്സലുകള്‍ സ്ഫോടനം നടത്തിയത്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
🗞🏵 അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേശരംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചത്. പിന്നാലെ ഈ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കം ചെയ്യുകയും ചെയ്തു.
🗞🏵 മുഹമ്മദ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ കഴിവ് തെളിയിച്ചപ്പോൾ മികച്ച ഒരു കളിക്കാരനെപ്പോലെ തന്നെ നല്ലൊരു അച്ഛനും ഭർത്താവും കൂടി ആയിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ. ഗാർഹിക പീഡനവും വ്യഭിചാരവും ആരോപിച്ച് ഷമി 2018 ൽ ഭാര്യയുമായി വേർപിരിഞ്ഞിരുന്നു. ഷമിയുടെ തെറ്റുകൾ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, ഞങ്ങൾ മൂന്ന് പേർക്കും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നു. ഹസിൻ പറഞ്ഞു.
🗞🏵 വൈദ്യുതി ലൈനിനു മുകളിലേക്ക് മരം തള്ളിയിട്ട കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. പുളിയമ്പാറയ്ക്കു സമീപമാണ് ആനയ്ക്കു ഷോക്കറ്റത്. മുതുമല കടുവ സങ്കേതം ഡയറക്ടർ ടി. വെങ്കിടേഷ് ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴച രാവിലെയാണ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്
🗞🏵 കൊച്ചിയിൽ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്നംഗസംഘം പിടിയിൽ. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയി ലായത്. മാരകലഹരി മരുന്നുകളായ എംഡിഎംഎ, ഹാഷി ഷ് എന്നിവയുമായി സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്
🗞🏵 സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നര്‍ഹാനിയിലാണ് സംഭവം. ഭര്‍ത്താവ് ഗൗസുല്‍ അസമിനും കുടുംബത്തിലെ മറ്റ് എട്ട് പേര്‍ക്കുമെതിരെ യുവതിയുടെ പരാതിയില്‍ സിക്കന്ദര്‍പൂര്‍ പോലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ദിനേശ് പഥക് പറഞ്ഞു.
🗞🏵 ഇസ്രായേല്‍ ഹമാസ് യുദ്ധത്തിനിടെ ദുരിതമുഖമായ ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയേറെയുണ്ടെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസ്. 1.5 ദശലക്ഷം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥ ഗുരുതരമാണ്. ഗാസ മുനമ്പിൽ അക്രമം അവസാനിച്ചാല്‍ അതുവഴി സംഘടനയ്ക്കും മറ്റ് ഗ്രൂപ്പുകൾക്കും മേഖലയിലെ സാധാരണക്കാർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നു ദൗത്യത്തിനും സമാഹരണത്തിനുമുള്ള സിആർഎസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിൽ ഒകീഫ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision