കെസിബിസി മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു

Date:

ദാർശനിക- വൈജ്ഞാനിക പുരസ്കാരം – റവ. ഡോ. തോമസ് മൂലയിലിന്

സംസ്കൃതി പുരസ്കാരം പ്രഫ.എം തോമസ് മാത്യുവിന്.

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍റെ 2023ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്‌, ജോർജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയിൽ എന്നിവരാണ് അവാർഡിന് അർഹരായത്.
കെസിബിസി മീഡിയ സംസ്കൃതി പുരസ്കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നൽകുന്നത്. നിരൂപകൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ ദാർശനിക ഗരിമയുള്ള കാവ്യഭാഷ കൊണ്ടു മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയർത്തിയെന്നു ജൂറി വിലയിരുത്തി.


മലയാള ലിപി പാഠ്യപദ്ധതിയിൽ തിരികെ എത്തിക്കുന്നതുൾപ്പെടെ, ഭാഷയ്ക്കു നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണു റവ. ഡോ. തോമസ് മൂലയിലിന് കെസിബിസി മീഡിയ ദാർശനിക- വൈജ്ഞാനിക പുരസ്കാരം നൽകുന്നത്.
കോളജ് പ്രിൻസിപ്പലും സജീവ സാമൂഹ്യ, സാംസ്കാരിക, സഭാ പ്രവർത്തകനുമായ
പ്രഫ. തോമസ് കൈമലയിൽ, അരനൂറ്റാണ്ടോളമായായുള്ള അരങ്ങിലെ മികവിന് സംസ്ഥാന, സംഗീത നാടക അക്കാദമി അവാർഡുകൾ നേടിയ ജോർജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്‌കാരം നൽകി ആദരിക്കും.
‘വല്ലി’ എന്ന നോവലിലൂടെ സാഹിത്യ ലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിയ്ക്കാണു കെസിബിസി സാഹിത്യ അവാർഡ്.
നാടക, സിനിമാ മേഖലകളിൽ അഭിനയമികവിന്‍റെ മുദ്രപതിപ്പിച്ചു സംസ്ഥാന, ദേശീയ അവാർഡുകൾ നേടിയ നടി പൗളി വത്സനു കെസിബിസി മീഡിയ അവാർഡ് നൽകും.
സംവിധാന രംഗത്ത് ആദ്യ സിനിമയിലൂടെതന്നെ (ജോൺ ലൂഥർ ) ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിനു കെസിബിസി മീഡിയ യുവ പ്രതിഭ പുരസ്‌കാരമാണു നൽകുക.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണു അവാർഡുകൾ പ്രഖ്യാപിച്ചത്.
ഡിസംബർ ആറിനു പാലാരിവട്ടം പിഒസിയിൽ‌ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നു കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...