വിശുദ്ധ നാടിനെ മറിയത്തിൻറെ വിമലഹൃദയത്തിന് സമർപ്പിച്ച് ജറുസലേമിൻറെ ലത്തീൻ പാത്രിയാർക്കീസ്

Date:

നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും പരിശുദ്ധ ദൈവമാതാവ് നയിക്കട്ടെ, പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല.

നരകുലം സമാധാനസരണിയിൽ നിന്നകന്നിരിക്കയാണെന്നും സമീപകാലദുരന്തങ്ങളിലും യുദ്ധം ജീവനെടുത്ത ദശലക്ഷക്കണക്കിനാളുകളുടെ ത്യാഗങ്ങളിലും നിന്ന് പാഠം പഠിച്ചിച്ചിട്ടില്ലെന്നും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബാത്തിസ്ത പിത്സബാല്ല.

വിശുദ്ധ നഗരത്തെ പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവഹൃദയത്തിന് ഞായറാഴ്ച (29/10/23) സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

പോരാട്ടങ്ങൾക്കും ബലഹീനതകൾക്കുമിടയിലും തിന്മയുടെയും യുദ്ധത്തിൻറെയുമായ അനീതിയുടെ നിഗൂഢതയുടെ മദ്ധ്യത്തിലും ദൈവം തൻറെ ജനത്തെ ഒരിക്കലും കൈവിടില്ലെന്നും അവരെ സ്നേഹത്തോടെ നോക്കുന്നുവെന്നും പരിശുദ്ധ അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അവൾ തൻറെ വിമലഹൃദയത്തെ  സഭയ്‌ക്കും അഖിലമനുഷ്യരാശിക്കും അഭയകേന്ദ്രമാക്കുകയും ചെയ്യുന്നുവെന്നും പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല പ്രസ്താവിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...