🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 24, 2023 ചൊവ്വ 1199 തുലാം 7
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്. ഗാസയിൽ പ്രവേശിച്ച സൈന്യത്തെ തങ്ങൾ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.ഇതുവരെയായി ഇസ്രയേൽ ആക്രമണത്തിൽ 5087 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് വിവരം. 1400ലേറെ ഇസ്രയേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
🗞🏵 ഗാസയിലെ അൽ അഹ്ലി ആശുപ ത്രിയിൽ നടന്ന ആക്രമണത്തിനു ത്തരവാദി ഹമാസ് ആയിരിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ഹമാസ് ഇസ്രയേലിനു നേരെ തൊടുത്ത മി സൈലുകളിലൊന്ന് ലക്ഷ്യം തെറ്റി ആശുപ ത്രിയിൽ പതിച്ചതാവാണ് കൂടുതൽ സാധ്യതയെന്ന് റിഷി സുനക് ബ്രിട്ടീഷ് പാർലമെ ന്റിൽ പറഞ്ഞു.
🗞🏵 ബൈക്ക് അപകടത്തിൽ നവവരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ ആണ് മരിച്ചത്. 28 വയസായിരുന്നു. നവവധുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗ്രീഷ്മ എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. ഈ മാസം 18 നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
🗞🏵 കർണാടകയിലെ കോൺഗ്രസ് നേതാവിനെ അഞ്ജാത സംഘം വെട്ടിക്കൊലപ്പെടുത്തി. കോലാർ ജില്ലയിൽ ആണ് സംഭവം. കോൺഗ്രസ് നേതാവ് ആയ എം ശ്രീനിവാസിനെയാണ് ആറ് പേർ അടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മുൻ സ്പീക്കർ രമേഷ് കുമാറുമായും ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ശ്രീനിവാസ്.
🗞🏵 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ 10 ജില്ലകളിലാണ് മുന്നറിയിപ്പുണ്ടായിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
🗞🏵 സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐ എ) തിങ്കളാഴ്ച 26 സർവീസുകൾ റദ്ദാക്കി. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പാ ക്കിസ്ഥാൻ സ്റ്റേറ്റ് ഓയിൽ കമ്പനിക്ക് (പിഎ സ്) ദേശീയ വിമാനക്കമ്പനിക്കുള്ള ഇന്ധന വിതരണം നിർത്തിയതോടെയാണ് പ്രതി സന്ധി രൂക്ഷമായത്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ ബഹവൽപൂർ, മുൾട്ടാൻ, ഗ്വാദർ എന്നിവ ഉ ൾപ്പെടെ പാക്കിസ്ഥാനിലെ പ്രമുഖ നഗര ങ്ങളിൽ നിന്നുള്ള വിമാനസർവീസുകളാ ണ് റദ്ദാക്കിയത്.
🗞🏵 മുഖ്യവിഷയം മുഖ്യമന്ത്രിയുടെ മക ൾ വീണാ വിജയൻ സിഎംആർഎലിൽനിന്ന് മാസപ്പടി വാങ്ങിയതാണെന്നും നികുതി അടച്ചോ എന്നതല്ലെന്നും മാത്യു കുഴൽനാ ടൻ എംഎൽഎ. വീണാ വിജയൻ ജിഎ സ്ടി അടച്ചെന്ന് തെളിഞ്ഞ സ്ഥിതിക്ക് മുഖ്യ മന്ത്രിയോടും കുടുംബത്തോടും കുഴൻ നാട ൻ മാപ്പ് പറയണമെന്ന സിപിഎമ്മിന്റെ ആ വശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീണ നികുതി നൽകിയെന്ന് കാട്ടി ധനകാ ര്യവകുപ്പ് അയച്ച കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കത്തി ന്റെ പകർപ്പ് തനിക്ക് ലഭിച്ചത്
🗞🏵 ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടി യിടിച്ചു 20 പേർ മരിച്ചു. 100 പേർക്ക് പരിക്കേ റ്റു. ബംഗ്ലാദേശിന്റെ കിഴക്കൻ നഗരമായ ഭൈരാബിലാണ് അപകടമുണ്ടായത്. ഒരു ചരക്ക് തീവണ്ടിയും എതിർദിശയിൽ നിന്നും വന്ന പാസഞ്ചർ ട്രെയിനും കൂട്ടിയി ടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോർട്ട്. ഇവിടെ ര ക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
🗞🏵 ബ്രസീലിൽ സ്കൂളിലു ണ്ടായ വെടിവയ്പ്പിൽ ഒരു വിദ്യാർഥി കൊ ല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. തിങ്കളാ ഴ്ച രാവിലെ സാവോ പോളോയുടെ കിഴ ക്കൻ ഭാഗത്തുള്ള പോപെംബയിലാണ് ആക്രമണം നടന്നത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയാണ് മര ണത്തിന് കീഴടങ്ങിയത്.
🗞🏵 പൂഞ്ഞാർ തെക്കേക്കര പഞ്ചായ ത്തിലെ കൈപ്പള്ളി മുതുകോരമലയിൽ സ ന്ദർശനത്തിനെത്തി മലയിൽ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവർ വഴിയറിയാതെ കുടുങ്ങിയത്. കൈപ്പള്ളി ക പ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്.
🗞🏵 മുണ്ടക്കയം കോരുത്തോട് കുഴിമാവ് സ്വദേശിയായ യുവാവ് തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവാവിന്റെ അമ്മ സാവിത്രിയെ (68) പൊലീസ് കസ്റ്റഡിയിൽ എടുത്തു.കുഴിമാവ് തോപ്പിൽ അനു ദേവൻ (45) ആണ് മരിച്ചത്.
🗞🏵 ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് അബ്ദുല്ലയുമായി ഫോണിൽ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോര്‍ദാൻ രാജാവുമായി, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തീവ്രവാദം, അക്രമം, സാധാരണ പൗരരുടെ മരണം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക പങ്കുവച്ചു.
🗞🏵 കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശി രാഹുൽ ആർ. നായർ എന്ന യുവാവിനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്കനാട് നിന്നാണ് രാഹുൽ ഷവർമ കഴിച്ചത്.
🗞🏵 സമസ്ത നിലനിന്നാലേ ഇവിടെ സമാധാന ജീവിതമുണ്ടാകൂ എന്നും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള പുത്തന്‍ ആശയക്കാര്‍ വഴിപിഴച്ചവരാണെന്നും വ്യക്തമാക്കി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. മതത്തിന്റെ തന്മയത്വം നിലനിര്‍ത്തിയാണ് സമസ്ത മുന്നോട്ടുപോകുന്നതെന്നും സമസ്ത കോഴിക്കോട് ജില്ല ഉലമാ സമ്മേളനത്തില്‍ സംസാരിക്കവേ ഉമര്‍ ഫൈസി പറഞ്ഞു.
🗞🏵 കേരളത്തില്‍ ഇസ്ലാം മതത്തിന്റെ സ്വാധീനവും, ചരിത്രവും പ്രധാന്യവും വിനോദ സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കാന്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ നോട്ടത്തില്‍ മൈക്രോ സൈറ്റ് തയ്യാറാകുന്നതായി റിപ്പോർട്ട്. പദ്ധതിക്കായി സര്‍ക്കാര്‍ 93.8 ലക്ഷം അനുവദിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴാം നൂറ്റാണ്ടു മുതലുള്ള കേരളത്തിലെ ഇസ്ലാം മതത്തിന്റെ ചരിത്രം വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനാണ് ഇതിലൂടെ നടപ്പാക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
🗞🏵 പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി മുംബൈ ഹൈക്കോടതി. പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര്‍ ഇന്ത്യയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മുംബൈ ഹൈക്കോടതി തള്ളിയത്. സിനിമാ പ്രവര്‍ത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
🗞🏵 ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 22 മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഇടംകൈയ്യൻ സ്പിന്നറായിരുന്നു ബിഷൻ സിംഗ് ബേദി. 1967 മുതൽ 1979 വരെ സജീവ ക്രിക്കറ്റ് താരമായിരുന്ന ബേദി, ഇന്ത്യക്കായി 67 ടെസ്റ്റുകളിൽ നിന്ന് 266 വിക്കറ്റുകൾ വീഴ്ത്തി. 10 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ച അദ്ദേഹം ആകെ 7 വിക്കറ്റ് വീഴ്ത്തി.
🗞🏵 ഇസ്രായേൽ ഗാസയിൽ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ദില്ലിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ഇസ്രയേൽ എംബസിയിലേക്ക് പ്രകടനം നടത്തിയ വി പി സാനു, ഐഷി ഘോഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്
🗞🏵 മുംബൈയിലെ കാന്തിവാലി ഏരിയയിലെ കെട്ടിടത്തിൽ തീപിടിച്ച് രണ്ട് പേർ മരിച്ചു. പവൻ ധാം വീണ സന്തൂർ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്ലോറി വാൽഫാത്തി (43), ജോസു ജെംസ് റോബർട്ട് (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു.
🗞🏵 തെരുവുനായ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖൻ അന്തരിച്ചു. അഹമ്മദാബാദ് സ്വദേശിപരാഗ് ദേശായി എന്ന വ്യവസായി ആണ് മരിച്ചത്. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പരാഗ് ദേശായി. ഒക്ടോബർ 15നാണ് പരാഗ് ദേശായിയെ തെരുവുനായ ആക്രമിച്ചത്.പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു ഇദ്ദേഹത്തെ പട്ടി കടിച്ചത്
🗞🏵 വിവിധ മോഷണക്കേസുകളില്‍ പ്രതികളായ അന്തഃസംസ്ഥാന മോഷ്ടാക്കളെ പിടികൂടി. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ സ്വദേശികളായ പുളിയമാടത്തില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (32), കളത്തോടന്‍ വീട്ടില്‍ അബ്ദുല്‍ കരീം (41) എന്നിവരാണ് കോട്ടക്കല്‍ പോലീസിന്റെ പിടിയിലായത്.
🗞🏵 ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. രാജ്യത്തിന്റെ വിവിധ ഡിവിഷനുകളിലായി 283 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതോടെ മുഴുവൻ ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ നീക്കം. ഉത്സവ സീസണിൽ 4,480 അധിക സർവീസുകളാണ് ഉണ്ടായിരിക്കുക
🗞🏵 സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ 11.30 മുതൽ സ്റ്റേഷനിൽ നിന്നും ഇയാളെ കാണാതായിരുന്നു. പിന്നീട് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
🗞🏵 കൊല്ലത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം കൊട്ടിയത്ത് നടന്ന സംഭവത്തിൽ കൊട്ടാരക്കര ഓയൂര്‍ സ്വദേശിയായ റഷീദാണ് പിടിയിലായത്. കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
🗞🏵 കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് വൻവിജയത്തിലേക്കെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് കെഎസ്ആർടി സി. കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനം ആരംഭിച്ചത്. 2023 ജൂൺ 15നാണ് ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.
🗞🏵 കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രികന്റെ ലൈംഗികാതിക്രമം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീനാണ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അസറുദ്ദീൻ.
🗞🏵 വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ ഗുജറാത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ജുനഗഢിലെ മംഗ്‌റോൾ താലൂക്കിൽ നടന്ന സംഭവത്തിൽ മദ്രസയിലെ അധ്യാപകനായ മൗലാന (25)യെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.ഇതുവരെ ഏഴു വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
🗞🏵 ഇസ്രായേല്‍ – ഹമാസ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേം എപ്പിസ്കോപ്പല്‍ രൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ 20ന് വിശുദ്ധ നാട്ടിലെത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി വിശുദ്ധ നാട്ടിലെ സഭാനേതാക്കള്‍ക്കൊപ്പം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി ജെറുസലേമിലെ സെന്റ് ജോര്‍ജ്ജ് ദി മാര്‍ട്ടിയര്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വിശുദ്ധ നാട്ടിലെ വിവിധ സഭകളുടെ തലവന്മാരും പാത്രിയാര്‍ക്കീസുമാരും പങ്കെടുത്തു.
🗞🏵 വിശുദ്ധ നാട്ടിലെ പ്രതിസന്ധി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇസ്രായേലിലെയും, ഗാസയിലെയും പുതിയ സ്ഥിതിവിശേഷങ്ങളെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും സംസാരിച്ച കാര്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടിരിക്കുന്നത്. ഏതാണ്ട് 20 മിനിറ്റോളം നീണ്ട ടെലിഫോണ്‍ ചര്‍ച്ചയില്‍ ലോകത്തെ സംഘര്‍ഷഭരിതമായ സാഹചര്യത്തെക്കുറിച്ചും, സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു