കുമരകത്ത് പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘മൂല്യവർദ്ധിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ’ എന്ന വിഷയത്തിൽ മെയ് 17 മുതൽ 21 വരെ 5 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
പാൽ, മൽസ്യം എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകുന്നത്. കേന്ദ്ര മൽസ്യ ഗവേഷണ സ്ഥാപനം, ക്ഷീര വകുപ്പ് എന്നിവയുടെ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും, പരിശീലനവും കൂടാതെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പ്രസ്തുത സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം നൽകുന്നത്. തുടർച്ചയായി 5 ദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ വിദഗ്ദ്ധ പരിശീലനം നേടുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രം, കുമരകം, കോട്ടയം എന്ന വിലാസത്തിൽ നേരിട്ടോ 0481-2523421 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.