പ്രധാന വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
ഒക്ടോബർ 21, 2023 ‘ ശനി 1199 തുലാം 4
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് നിര്‍ത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിന്‍വലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഉന്നയിച്ചതാണ്.
 
🗞🏵 സംസ്ഥാനത്ത് പവൻ വില വീണ്ടും 45,000 കടന്നു. വെള്ളിയാഴ്ച പവന് 560 രൂപ വർധിച്ച് 45,120 രൂപയായി. ഗ്രാമിന് 70 രൂപ കൂടി 5,640 രൂപയിലെത്തി. ഇതോടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ ഏകദേശം 49,000 രൂപ ചെലവിടണം. മൂന്ന് ശതമാനം ജി.എസ്.ടി.യും 45 രൂപ എച്ച്.യു.ഐ.ഡി. ചാർജും ഉൾപ്പെടെയുള്ള വിലയാണിത്.

🗞🏵 ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ പ്രതികളായ സ്വപ്നാ സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും 5.38 കോടിരൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. സ്വപ്നയുടെ പേരിലുള്ള ഭൂമിയും ബാങ്ക് ബാലൻസും സന്തോഷ് ഈപ്പൻ്റെ വീടുമാണ് കണ്ടു കെട്ടിയത്.

🗞🏵 ഹമാസിന്റെ ഉന്നതസമിതിയായ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ അംഗമായ ജമില അല്‍ ഷാന്റി ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ സഹസ്ഥാപകന്‍ അബ്ദല്‍ ആസീസ് അല്‍ റാന്റിസിയുടെ ഭാര്യയായിരുന്നു ഇവര്‍. 2021ലാണ് പോളിറ്റ്ബ്യൂറോയില്‍ അംഗമായത്. പോളിറ്റ്ബ്യൂറോയിലെ ആദ്യ വനിതാ അംഗവുമാണ്.

🗞🏵 ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ പങ്കാളി ആൻഡ്രിയ ജിയാംബ്രൂണോയിൽ നിന്ന് വേർപിരിഞ്ഞതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജോർജിയ മെലോണി ജിയാംബ്രൂണോയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചത്. ജിയാംബ്രൂണോയുമായുള്ള ബന്ധത്തിൽ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.

🗞🏵 ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. ഗാസ മുനമ്പില്‍ ഒരു ഭീകരനെ വധിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസ മുനമ്പില്‍ വലിയ തോതിലുള്ള കര ആക്രമണത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ഹമാസ് ആക്രമണത്തില്‍ ഇതുവരെ 1400-ലധികം ഇസ്രായേലികള്‍ മരിച്ചു. ഗാസയില്‍ മരണസംഖ്യ 3,785 ആയി ഉയര്‍ന്നു.
 
🗞🏵 ആർ.എസ്.എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ അംഗം അറസ്റ്റിൽ. ബാബു എന്ന ഷിഹാബ് ആണ് അറസ്റ്റിലായത്. കുറ്റകൃത്യം നടന്നതു മുതൽ ഇയാൾ ഒളിവിലായിരുന്നു. മലപ്പുറം ജില്ലയിലെ വസതിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

🗞🏵 അതിർത്തി കടന്നുള്ള ആക്രമ ണം രൂക്ഷമായതോടെ ലെബനനുമായുള്ള വടക്കൻ അതിർത്തിയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ കിര്യത് ഷിമോണയി ൽ നിന്ന് ഇരുപതിനായിരത്തിലധികം താമ സക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് ഗാസയിൽ ആക്രമണം ആ രംഭിച്ചതിനു ശേഷം ഇസ്രയേൽ-ലെബനൻ അതിർത്തിയിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുക ൾ ഉണ്ടായിട്ടുണ്ട്.
 
🗞🏵 വാൽപാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ കോളജ് വിദ്യാർഥികളുടെ സംഘത്തിലെ 5 പേർ മുങ്ങിമരിച്ചു. ഷോളയാർ എസ്റ്റേറ്റിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, അജയ്, നാഫില്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ വിദ്യാർഥികളാണ് ഇവർ.

🗞🏵 യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവ് പറഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോർട്ട് ചെയ്തു.  

🗞🏵 ഗഗൻയാൻ മിഷന്റെ കന്നി പരീക്ഷണ പറക്കൽ നടത്താൻ തയ്യാറെടുക്കുകയാണ് ഐ.എസ്.ആർ.ഒ. ഇതിന് ഒരുങ്ങുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. 16.9 കിലോമീറ്റർ ഉയരത്തിൽ ക്രൂ എസ്കേപ്പ് സിസ്റ്റത്തിൽ നിന്ന് ക്രൂ മൊഡ്യൂൾ വേർപെടും. ഈ അബോർട്ട് ദൗത്യത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത സിംഗിൾ-സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടിവി-ഡി1. പേലോഡുകളിൽ ക്രൂ മൊഡ്യൂൾ (CM), ക്രൂ എസ്കേപ്പ് സിസ്റ്റം (CES) എന്നിവ ഉൾപ്പെടുന്നു,

🗞🏵 റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച്  സർക്കാർ. 11.07 ലക്ഷം ജീവനക്കാർക്ക് 17,951 രൂപ വരെയാണ് ലഭിക്കുക. ഇതിനായി കേന്ദ്ര മന്ത്രിസഭ 1968.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

🗞🏵 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡി അലയൻസ് (INDIA) സംസ്ഥാന തലത്തിൽ മുന്നോട്ടുപോകില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസ് മറ്റ് പാർട്ടികളെ കബളിപ്പിക്കുന്നതായും തനിക്ക് കോൺഗ്രസിൽ വിശ്വാസമില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഇതോടെ ഇന്ത്യ സഖ്യത്തിൽ തുടക്കത്തിൽ തന്നെ അതൃപ്തിയും തമ്മിൽതല്ലും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.


 
🗞🏵 തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി സുപ്രീം കോടതി. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ അന്തസ് നിലനിര്‍ത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി.
 
🗞🏵 ഇന്ത്യയിൽ നിന്ന് നയതന്ത്രജ്ഞരെ പിന്‍വലിച്ചതിനെക്കുറിച്ചുള്ള കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രതികരണത്തെ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ‘സമത്വം നടപ്പാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ന്യൂഡല്‍ഹി നിരസിക്കുന്നു’ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

🗞🏵 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സംഘടനയുടെ ചെയര്‍മാന്‍ ഒഎംഎ സലാമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

🗞🏵 ഒക്‌ടോബർ 7ന് ഇസ്രായേലിൽ അപ്രതീക്ഷിതമായ ആക്രമണം നടത്തി 1,400 ലധികം ഇസ്രായേലികളെ കൊലപ്പെടുത്തിയ ഹമാസ് ഭീകരർ ഒരു സൈക്കോ ആക്റ്റീവ് മരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇസ്രായേലിൽ ആക്രമണം നടത്തിയ ഹമാസ് ഭീകരർ സിന്തറ്റിക് ആംഫെറ്റാമിൻ തരത്തിലുള്ള ഉത്തേജകമായ ക്യാപ്റ്റഗണിന്റെ സ്വാധീനത്തിലായിരുന്നു എന്ന് ജെറുസലേം പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.

🗞🏵 കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച്‌ റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ശബരിമല തീര്‍ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി അറിയിക്കുന്നതായി വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

🗞🏵 റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. റഷ്യ – യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പാശ്ചാത്യ രാജ്യങ്ങള്‍ കുറച്ചിരുന്നു. ഇതോടെയാണ് കുറഞ്ഞ വിലയില്‍ ഇന്ത്യ എണ്ണ വാങ്ങിത്തുടങ്ങിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. എണ്ണ വില കൂട്ടുന്നതിന് ഉല്‍പാദനം കുറയ്ക്കാന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.
 
🗞🏵 2024 ല്‍ രാജ്യത്ത് കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും അധികാരത്തിൽ തിരികെ വരുമെന്ന്  രാഹുല്‍ ഗാന്ധി. ജനങ്ങളെ എല്ലാ കാലത്തും തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമവും വിലപോകില്ലെന്നും ദക്ഷിണേന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് മടങ്ങി വരുന്ന കാഴ്ച യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാൽ, 2024ല്‍ നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

🗞🏵 കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്നും കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും ഒവൈസി പറഞ്ഞു. ബിജെപിയെ സഹായിക്കാനാണ് എഐഎംഐഎം ശ്രമിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.
 
🗞🏵 പിണറായി വിജയന്‍, ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നു.

🗞🏵 വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. നമ്പര്‍ : 9497980900 ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.

🗞🏵 ആലപ്പുഴ നഗരത്തിൽ എക്സൈസിന്റെ രാ ത്രികാല പരിശോധനയ്ക്കിടെ മയക്കുമരു ന്നുമായി രണ്ട് യുവാക്കളെ പിടികൂടി. ആറാ ട്ടുവഴി കനാൽ വാർഡിൽ ബംഗ്ലാവ്പറമ്പിൽ അൻഷാദ് (34), നോർത്താര്യാട് എട്ടുകണ്ട ത്തിൽ കോളനിയിൽ ഫൈസൽ (28) എന്നി വരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും 8.713 ഗ്രാം മെത്താംഫിറ്റമി നും 284 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

🗞🏵 തേവര പെരുമാനൂരിൽനിന്ന് കാ ണാതായ ജെഫ് ജോൺ ലൂയീസിനെ ഗോ വയിലെത്തിച്ചു കൊലപ്പെടുത്തിയ കേസി ൽ ഒളിവിലായിരുന്ന അവസാന പ്രതിയും പിടിയിൽ. തമിഴ്നാട് സ്വദേശി കേശവ നെ(30)യാണ് പാലക്കാടുനിന്ന് എറണാകു ളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം. എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

🗞🏵 തുറമുഖങ്ങളും ഖനികളും മുതൽ വിമാനത്താവളങ്ങളുടെ വരെ നടത്തിപ്പ് ചുമതലയടക്കം സ്വന്തമാക്കി ഇന്ത്യൻ കോർപ്പറേറ്റ് രംഗത്ത് ശക്തമായി മുന്നോട്ട് പോകുന്നതിനൊപ്പം കമ്പനി നേരിടുന്ന കടബാധ്യതകൾക്ക് അറുതി വരുത്താനുള്ള ചുവടുവെപ്പുകളും ഊർജിതമാക്കുകയാണ് അദാനി ഗ്രൂപ്പ്. 30,000 കോടി രൂപ വായ്പയെടുത്ത് കടബാധ്യത തീർക്കാൻ കമ്പനി ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വന്നു.

🗞🏵 ഇസ്രയേൽ-ഹമാസ് സംഘർ ഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിൽ ഇസ്രയേലിനെതിരേ വിദ്വേഷ പ രാമർശം നടത്തിയ ജീവനക്കാരിയെ ജോ ലിയിൽ നിന്ന് പുറത്താക്കി സിറ്റി ബാങ്ക്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്ന നോസിമ ഹുസൈ നോവ(25) എന്ന യുവതിയാണ് ഇസ്രയേ ൽ-ഹമാസ് വിഷയത്തിൽ ഹിറ്റ്ലർ ജൂതർ ക്കെതിരേ നടത്തിയ കൂട്ടക്കൊലയെ പുക ഴ്ത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.
 
🗞🏵 ദേശവിരുദ്ധ പ്രചാരണത്തിന് ചൈനീസ് ധനസഹായം നേടിയെന്ന കേ സിൽ അറസ്റ്റിലായ ന്യൂസ് ക്ലിക് മേധാവി പ്രബീർ പുരകായയുടെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയുടെയും ക സ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂ ടി കോടതി നീട്ടി. ഡൽഹി പട്യാല ഹൗസ് അഡീഷണൽ സെഷൻസ് കോടതിയുടേ താണ് നടപടി.10 ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചതോടെയാണ് ഡൽഹി കോടതി യിൽ പോലീസ് ഇരുവരെയും വീണ്ടും ഹാ ജരാക്കി കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെ ട്ടത്

🗞🏵 സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കന ടപടി റദ്ദാക്കി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. സർക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നൽകിയ കാരണം കാണിക്കൽ നോട്ടീസും ഇതോടൊപ്പം റദ്ദാക്കി.
 
🗞🏵 നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം  മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും. ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും ചെയ്യുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. നിക്കരാഗ്വേയിലെയും വത്തിക്കാനിലെയും കത്തോലിക്കാ സഭയുടെ ഉന്നത അധികാരികളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വൈദികരുടെ മോചനം സാധ്യമായത്.

🗞🏵 തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചു പേരും മോചിതരായി. എല്ലാവരും സുരക്ഷിതരാണെന്നും സര്‍വ്വശക്തനായ ദൈവത്തിനും, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും മിഷ്ണറി ഡോട്ടേഴ്‌സ് ഓഫ് മെറ്റർ എക്ലേസ്യ സമൂഹത്തിന്റെ ജനറൽ സിസ്റ്റര്‍ ഗ്ലോറിയ നബുച്ചി പറഞ്ഞു. ഈ പരീക്ഷണ നിമിഷത്തിലുടനീളം ദയാപൂർവമായ പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി അര്‍പ്പിക്കുകയാണെന്നും മഹത്വം ദൈവത്തിനുള്ളതാണെന്നും സിസ്റ്റര്‍ ഗ്ലോറിയ കൂട്ടിച്ചേര്‍ത്തു.

🗞🏵 പലസ്തീനിലെ ഗാസയില്‍ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദേവാലയ പരിസരത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഗാസയിലെ ഏറ്റവും പഴക്കംചെന്ന ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയമായ സെന്റ് പോർഫിറിയസ് പള്ളിയ്ക്കു നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ ദേവാലയത്തില്‍ കഴിയുന്നുണ്ടെന്നായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...