യേശു ക്രിസ്തുവിന്റെ ചിത്രം വീട്ടിലുള്ളത് കൊണ്ട് മാത്രം ഒരാൾ മതപരിവർത്തനം നടത്തിയെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈകോടതി.
പഠനാവശ്യത്തിനായി ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ വിജിലൻസ് സെൽ സന്ദർശനത്തിനെത്തിയ സമയത്ത് ക്രിസ്തുവിന്റെ ഫോട്ടോ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കുടുംബം പട്ടികജാതിയിൽ പെടുന്നവരല്ലെന്ന ആരോപണവുമായി സമിതി രംഗത്തെത്തി. ഇതിലാണ് കോടതിയുടെ പരാമർശം ഉണ്ടായത്.