ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

Date:

ഇസ്രായേൽ പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 27 വെള്ളിയാഴ്ച്ച പ്രത്യേക പ്രാർത്ഥനാദിനം

മധ്യപൂർവ്വദേശങ്ങളിൽ ഒരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ഒക്ടോബർ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ അവസരത്തിലാണ് ഇസ്രായേൽ-പാലസ്തീന യുദ്ധത്തെ പരാമർശിച്ചുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തത്‌.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ശ്രവിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ അത് മരണവും നാശവുമാണ് വിതയ്ക്കുകയെന്നും, വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യും. വിശ്വാസികളായ ഏവരും, വാക്കുകൾ കൊണ്ടല്ല, പ്രാർത്ഥനയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരാനും പാപ്പാ ആവശ്യപ്പെട്ടു.

ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടാനായി, ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ഒരു ദിനം പാപ്പാ പ്രഖ്യാപിച്ചു. അതിൽ പങ്കെടുക്കാൻ യഥാർത്ഥത്തിൽ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവവിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പാ ക്ഷണിച്ചു. അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് മൈതാനത്ത് സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പാ വ്യക്തമാക്കി. ഈ സംരംഭത്തിൽ തങ്ങളുടേതായ രീതിയിൽ പങ്കെടുക്കാനായി എല്ലാ വ്യക്തിഗതസഭകളെയും പാപ്പാ ക്ഷണിച്ചു.

ഒക്ടോബർ 17 ചൊവ്വാഴ്ചയും സമാധാനത്തിനായി വിശുദ്ധനാട്ടിലെ സഭയോടൊത്ത് ചേർന്ന് ഉപവസിക്കാനും പ്രാർത്ഥിക്കാനും ട്വിറ്റർ സന്ദേശത്തിലൂടെയും പാപ്പാ ആവശ്യപ്പെട്ടിരുന്നു. ബന്ധികളാക്കപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടുന്നതിനും, സാധാരണജനങ്ങൾ യുദ്ധത്തിന്റെ ഇരകളായിത്തീരാതിരിക്കാനും, മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടാനും, നിഷ്കളങ്കരക്തം ചൊരിയപ്പെടാതിരിക്കാനും പാപ്പാ ഈ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...