🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 14, 2023 ശനി 1199 കന്നി 27
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 കരയാക്രമണഭീതി ഉയരവേ, ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്നഗാസയുടെ തെക്കൻമേഖലയിലേക്കു പലായനം തുടങ്ങി. 4 ലക്ഷം പേർ വിട്ടുപോയെന്ന് യുഎൻ അറിയിച്ചു. 3.38 ലക്ഷം പേരാണ് യുഎൻ ക്യാംപുകളിലുള്ളത്. വീടുവിട്ടുപോകരുതെന്നു ജനങ്ങളോടു പലസ്തീൻ നേതാക്കൾ അഭ്യർഥിച്ചു. ഇസ്രയേൽകരസേന ഗാസയിൽ റെയ്ഡ് തുടങ്ങി. ഇതുവരെ വ്യോമാക്രമണം മാത്രമാണു നടത്തിയിരുന്നത്.
🗞🏵 വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം സുധാകരൻ ഉമ്മൻ ചാണ്ടിയുടെ നി ശ്ചയദാർഢ്യം കൊണ്ടാണ് വിഴിഞ്ഞം തുറ മുഖ പദ്ധതി യാഥാർഥ്യമായതെന്ന് കെപി സിസി അധ്യക്ഷൻ കെ.സുധാകരൻ. സം സ്ഥാന വികസനത്തിന്റെ സ്തംഭമായി മാ റേണ്ട പദ്ധതി നാല് വർഷം വൈകിപ്പിച്ച് പ ദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ പി ണറായി വിജയൻ നടത്തിയ ശ്രമം അല്പ ത്തമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലു ണ്ടായിരുന്നുവെങ്കിൽ പദ്ധതി 2019-ൽ ത ന്നെ പൂർത്തിയാകുമായിരുന്നു. 2015-ൽ പരി സ്ഥിതി അനുമതി ഉൾപ്പെടെ എല്ലാ അനുമ തികളും വാങ്ങിയെടുക്കുകയും കേസുകൾ തീർക്കുകയും സ്ഥലം ഏറ്റെടുപ്പ് പൂർത്തി യാക്കുകയും പുനരധിവാസ പാക്കേജ് നട പ്പാക്കുകയും ചെയ്ത് നിർമാണം തുടങ്ങിയ ശേഷമാണ് യുഡിഎഫ് അധികാരം വിട്ടത്.
🗞🏵 ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. 9 മലയാളികൾ ഉൾപ്പെടെ 212 പേരാണ് ഡൽഹിയിൽ എത്തിയത്. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ദൗത്യമാണ് ‘ഓപ്പറേഷന്‍ അജയ്’. ഡൽഹി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
🗞🏵 മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് സുരക്ഷാ സേന അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു. 9 എംഎം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. പിടിച്ചെടുത്തവ കൂടുതൽ അന്വേഷണത്തിനായി ചുരാചന്ദ്പൂർ പോലീസിന് കൈമാറി.
🗞🏵 ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം. ഇസ്രയേല്‍ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങള്‍ക്കും സുരക്ഷ കൂട്ടി. ജൂതരുടെ താമസസ്ഥലങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
🗞🏵 ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്‌നാട്ടിലെന്ന് പൊലീസ് പറയുന്നതിനാല്‍ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം.
🗞🏵 മണിപ്പുരിൽ രണ്ടു കുട്ടികളെ ത ട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭ വത്തിൽ മുഖ്യപ്രതി അറസ്റ്റിലായെന്ന് സി ബിഐ. 22കാരനായ പൗലോംഗ് മാംഗാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ബുധ നാഴ്ചയാണ് പൂനെയിൽ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
🗞🏵 കൊച്ചിയിൽ അരക്കോടി രൂപയുടെ എംഡിഎം എയുമായി നാലുപേർ പിടിയിൽ. കോട്ടയം സ്വദേശിയായ യുവതിയും മൂന്ന് യുവാക്കളുമാണ് പിടിയിലായത്.കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്.
ലഹരി കൈമാറാൻ എത്തിയപ്പോൾ എക്സൈസ് സംഘത്തിന്റെ വലയിലാവുകയായിരുന്നു.
🗞🏵 : ബസിടിച്ചു മറിഞ്ഞ സിഎൻജി ഓ ട്ടോറിക്ഷ കത്തി രണ്ടു പേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിൽ മൈതാനപ്പള്ളിയ്ക്ക് മുൻവശത്ത് വെള്ളി യാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവംതലശേരി-കൂത്തുപറമ്പ് കെഎസ്ടിപി റോ ഡിലാണ് അപകടം. ഓട്ടോ ഡ്രൈവറും യാ ത്രക്കാരനുമാണ് മരിച്ചത്.
🗞🏵 സുരക്ഷാ പ്രശ്നം കണക്കിലെടു ത്ത് രാജ്യത്ത് പലസ്തീൻ അനുകൂല റാലി കൾ നിരോധിച്ച് ഫ്രാൻസ്. എന്നാൽ റാലി കൾ നിരോധിച്ചതിനു പിന്നാലെ പ്രതിഷേ ധക്കാർ തെരുവിൽ പോലീസുമായി ഏറ്റുമു തുടർന്ന് ഇവരെ പിരിച്ചുവിടാനായി പോലീ സിനു കണ്ണീർ വാതകവും പ്രയോഗിക്കേ ണ്ടി വന്നു. പലസ്തീൻ അനുകൂല റാലി യ്ക്കുള്ള വിലക്ക് മറികടന്ന് ആയിരക്കണ ക്കിന് പ്രതിഷേധക്കാരാണ് ഫ്രാൻസിന്റെ തെരുവുകളിൽ ഇറങ്ങിയത്.
🗞🏵 2028 ലോസ് ആഞ്ചലസ് ഒളിമ്പിക് സിൽ ക്രിക്കറ്റ് ഇടംപിടിക്കാൻ സാധ്യതയേറുന്നു. ക്രിക്കറ്റിനെ ഒരു ഇനമായി ഉൾപ്പെടു ത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) എക്സിക്യൂട്ടീവ് അംഗീകാരം ന ൽകി. ക്രിക്കറ്റ്, ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോ ൾ, സോഫ്റ്റ് ബോൾ, ലാക്രോസ്, സ്ക്വാഷ് എന്നീ ഇനങ്ങൾ 2028 ഒളിമ്പിക്സിന്റെ ഭാഗ മാക്കണമെന്ന ലോസ് ആഞ്ചലസ് സംഘാ ടക സമിതിയുടെ ശുപാർശ ഐഒസി അധി കൃതർ അംഗീകരിച്ചതായി പ്രസിഡന്റ് തോ മസ് ബാക്ക് വെള്ളിയാഴ്ച അറിയിച്ചു.
🗞🏵 ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎ സ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്ക നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അ ബാസും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ജോർദാന്റെ തലസ്ഥാനമായ അമ്മാനിലാ യിരുന്നു കൂടിക്കാഴ്ച. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും ബ്ലിങ്കൻ കൂടി ക്കാഴ്ച നടത്തി
🗞🏵 പലസ്തീന് പിന്തുണയുമായി ഇറാഖിൽ പടുകൂ റ്റൻ റാലി. “അധിനിവേശം വേണ്ട! അമേരി ക്ക വേണ്ട’ എന്ന മുദ്രാവാക്യവുമായി ആ യിരക്കണക്കിന് ഇറാഖികൾ വെള്ളിയാഴ്ച ബാഗ്ദാദിലെ തെരുവുകളിൽ പ്രതിഷേധം നടത്തി.ഷിയാ നേതാവ് മൊക്താദ സദർ ഗാസയെ പിന്തുണച്ചും ഇസ്രയേലിനെതിരെയും പ്ര കടനത്തിന് ആഹ്വാനം ചെയ്തതിനെത്തുട ർന്നാണ് തഹീർ സ്ക്വയറിൽ പ്രതിഷേധ ക്കാർ തടിച്ചുകൂടിയത്.
🗞🏵 കരുവന്നൂർ ബാങ്കിന്റെ മറവിൽ നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വിവിധ ആളുകളുടെ 57.75 കോടി രൂപയുടെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി ഭൂമിയും കെട്ടിടങ്ങളും അടക്കം 117 സ്ഥാവര സ്വത്തുക്കൾ, 11 വാഹനങ്ങൾ ഉൾപ്പെടെയുള്ള ജംഗമ വസ്തുക്കൾ, സ്ഥിരനിക്ഷേപങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിലെ പണം എന്നിവ ഉൾപ്പെടെയുള്ള ജംഗമ വസ്തുക്കൾ, സ്ഥിരനിക്ഷേപങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിലെ പണം എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. ഇതോടെ ഈ കേസിൽ ഇതുവരെ 87.75 കോടി രൂപ കണ്ടുകെട്ടി.
🗞🏵 സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളായ ഇൻസ്ട്രക്ടമാരെയും അനമോദിക്കുന്ന മെറിറ്റോറിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
🗞🏵 ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നു. രണ്ടു ഭാഗത്തും വലിയകുരുതിയാണ് നടന്നത്. ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിൽ സമാധാനം ഉറപ്പു വരുത്തണം. ഈ മാസം 20 മുതൽ സിപിഎം ഏരിയ തലങ്ങളിൽ വലിയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
🗞🏵 റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുത്തു.
🗞🏵 എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോട് കൂടി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരം. കെ-ഫോണ്‍, കില, റീബില്‍ഡ് കേരള പദ്ധതി എന്നീ സ്ഥാപനങ്ങളിലാണ് അവസരം ലഭ്യമാകുക. അസാപ് കേരള മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
🗞🏵 കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തിയാതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ‘ഇസഡ്’ കാറ്റഗറിയിലേക്കാണ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തിയത്. നിലവിൽ ‘വൈ’ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തതിന് നൽകിയിരുന്നത്.
🗞🏵 അയോധ്യയില്‍ നിര്‍മ്മിക്കുന്ന മോസ്കിൻ്റെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. ആര്‍ക്കിടെക്റ്റ് ഇമ്രാന്‍ ഷെയ്ഖാണ് രൂപ കല്‍പ്പന ചെയ്യുന്നത്. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് നല്‍കിയത്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും നിര്‍മിക്കുക.
🗞🏵 മഹാരാഷ്ട്ര മുന്‍ എംഎല്‍എ വിവേക് പാട്ടീല്‍ എന്നറിയപ്പെടുന്ന വിവേകാനന്ദ് ശങ്കര്‍ പാട്ടീലിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 152 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. പനവേലിലെ കര്‍ണാല സഹകാരി ബാങ്ക് ലിമിറ്റഡുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി.
🗞🏵 മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എന്‍ബിഎഫ്സിക്കും റിസര്‍വ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്. അണ്ണാസാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
🗞🏵 പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ വിജയനഗറിലെ ഹോസ്‌പേട്ടിലെ ചില വ്യക്തികള്‍ പലസ്തീനിന് പിന്തുണ നല്‍കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
🗞🏵 നിസ്‌കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് ലഹരി കച്ചവടം. കുന്നംകുളത്താണ് സംഭവം. ടെക്സ്റ്റെല്‍സ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. പരിശോധന സമയത്ത് അഞ്ച് പേരായിരുന്നു മുറിയിലുണ്ടായിരുന്നത്. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇതില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
🗞🏵 കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. അമ്പൂരി സ്വദേശികളായ സാബു ജോസഫ്, ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. സാബു ജോസഫും ലിജി മോളും ബൈക്കിൽ സഞ്ചരിക്കവെ റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ഓടിവന്ന ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു. ആക്രമണത്തിൽ സാബു ജോസഫിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
🗞🏵 അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വാട്‌സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
🗞🏵 നൈജീരിയയിലെ കടുണ സംസ്ഥാനത്ത് നിന്നും ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി. ചിക്കുരിയിലെ, ചിക്കുൻ കൗണ്ടിയിലെ കൃഷി സ്ഥലത്ത് രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തീവ്രവാദികൾ ഇവിടേയ്ക്ക് എത്തി ക്രൈസ്തവരെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടു പോയത്. ചിക്കുരിയിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും തട്ടികൊണ്ടുപോയവരെ കുറിച്ച് യാതൊരു വിവരവുമില്ലായെന്നും പ്രദേശവാസിയായ വിക്ടർ ഡാബോ മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.
🗞🏵 തീവ്ര ഇസ്ലാമിക ഭീകര സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തിപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം. കാരിത്താസിന്റെ സെക്രട്ടറി ജെനറല്‍ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. സാഹചര്യം അനുവദിക്കുന്ന മുറക്ക് ഉടനടി സഹായം എത്തിക്കുവാനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision