കർഷക മുന്നേറ്റത്തിന് പാലാ മാതൃക: കാരിത്താസ് സംഘം.

Date:

പാലാ നാമമാത്ര , ഇടത്തരം കർഷകരെ ഓഹരി ഉടമകളാക്കി തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പു വരുത്തുന്ന കർഷക ഉൽപാദക കമ്പനികൾക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപത രാജ്യത്തിനാകെ മാതൃകയാണന്ന് കാരിത്താസ് ഇൻഡ്യ ദേശീയ സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

പാലാ രൂപതയുടെ ആദ്യത്തെ കർഷക ഉൽപാദക കമ്പനിയായ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി സന്ദർശിച്ചുസംസാരിക്കുകയായിരുന്നു കാരിത്താസ് ടീം. ദേശീയ അസി.ഡയറക്ടർ റവ.ഡോ.ജോളി പുത്തൻപുര, ഫാ. വർഗീസ് മട്ടമന ,ഫാ.ജേക്കബ് മാവുങ്കൽ, ഫാ.റജിനാൾഡ് പിന്റോ , സി സുനിത പാർമർ , ഡോ.വി.ആർ ഹരിദാസ് , ബബിത പിൻറോ , പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഡാന്റീസ് കൂനാനിക്കൽ , പി.വി.ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിൽപരം രൂപതകളുടെ സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടറച്ചൻ മാരാണ് ഗ്രാമീണ കർഷക കമ്പനി സന്ദർശിക്കാൻ കാഞ്ഞിരമറ്റത്തെത്തിയത്. വികാരി ഫാ.ജോസഫ് മണ്ണനാൽ , അസി.വികാരി ഫാ. ജയിംസ് പനച്ചിക്കൽ കരോട്ട് , കമ്പനി ചെയർമാൻ സണ്ണി കളരിക്കൽ , സി.ഇ ഒ . ടോം ജേക്കബ് ആലയ്ക്കൽ, മാത്തുക്കുട്ടി ഞായർകുളം, ജയ് മോൻ പുത്തൻ പുരയ്ക്കൽ, തോമസ് കൈപ്പൻ പ്ലാക്കൽ, ജോസഫ് ഓലിയ്ക്കതകിടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാംഗങ്ങളെ സ്വീകരിച്ചു. തുടർന്ന് മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റും , കാർഷിക ഉല്പന്ന സംസ്കരണ വിപണനകേന്ദ്രവും ചേർപ്പുങ്കൽ മെഡിസിറ്റിയും സംഘം സന്ദർശനം നടത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...