കഴിഞ്ഞ ദിവസം നടന്ന മെത്രാന്മാരുടെ സിനഡിന്റെ ആറാമത് പൊതു സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച സിനഡ് വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റ് പൗളോ റുഫീനിയും, സെക്രെട്ടറി ഷൈല പീരെസും, സിനഡ് സമ്മേളനത്തിൽ ഗാസ, ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം, ലൈംഗികസത്വവുമായി ബന്ധപ്പെട്ട ചിന്തകൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായെന്ന് അറിയിച്ചു.
ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിനഡിൽ നിരവധി തവണ ചർച്ചകൾ ഉണ്ടായതായി ഡോ. റുഫീനി പറഞ്ഞു. വിശ്വാസികൾ എന്ന നിലയിൽ, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളങ്ങളായി മാറാനുള്ള ഓരോ ക്രൈസ്തവരുടെയും ഉത്തരവാദിത്വവും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു. സംഘർഷങ്ങളാൽ തളർന്ന രാജ്യങ്ങളുടെയും, ചില പൗരസ്ത്യസഭകളിൽ നിലനിൽക്കുന്ന ബുദ്ധിമുട്ടുകളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ ഉയർന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
pala.vision