യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല, അനിവാര്യമായ പ്രശ്‌നപരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ലായെന്നും ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണമെന്നും കെസിബിസി.
ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണകൂടങ്ങള്‍ക്ക് മാതൃകയാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
ജോലിക്കായും പഠനത്തിനായും ഇസ്രായേലിലും പാലസ്തീനായിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും ഇന്ത്യാഗവര്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ നിന്നും ജോലിക്കായി പോയിട്ടുള്ളവരുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വര്‍ഗീയതയുടെ കണ്ണിലൂടെ ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങളെ കാണുന്ന സമീപനങ്ങളും അത്തരം പ്രചരണങ്ങളും കൂടുതല്‍ ദോഷമേ സൃഷ്ടിക്കുകയുള്ളൂ. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സങ്കുചിതമായ മത-വര്‍ഗ ചിന്തകളും വിദ്വേഷപ്രചാരണങ്ങളും കേരളസമൂഹത്തില്‍പോലും വലിയ വിഭാഗീതയ്ക്ക് കാരണമാകുന്നത് നല്ല പ്രവണതയല്ല.
തീവ്രവാദ സംഘങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഭീഷണികളില്‍നിന്ന് വിമുക്തമായ ഒരു പുതിയ ലോകത്തിനായി ഉത്തരവാദിത്തബോധത്തോടെ യോജിച്ചുപ്രവര്‍ത്തിക്കുന്ന നേതൃത്വങ്ങളാണ് ഈ ലോകത്തിന് ആവശ്യം. ലോക സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭീകരവാദ നീക്കങ്ങളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രവണതകളെയും അപലപിക്കുന്നതോടൊപ്പം പീഡിത സമൂഹത്തിന് കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുകയാണെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പ്രസ്താവിച്ചു
.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision