ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്ന മലേറിയ പകർച്ചവ്യാധിക്കെതിരെയുള്ള രണ്ടാമത്തെ വാക്‌സിൻ ഏവർക്കും ഉറപ്പാക്കാനായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി കരാറുണ്ടാക്കി.
മലേറിയയെ പ്രതിരോധിക്കാനായി നിർമ്മിച്ചിരിക്കുന്ന R21/Matrix-M എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിലെ രണ്ടാം ഡോസ് പ്രതിരോധമരുന്ന് കുട്ടികൾക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുവാനായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി പുതിയ കരാറിൽ ഏർപ്പെട്ടെന്ന് യൂണിസെഫ് ഒക്ടോബർ 12-നു പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോകത്തെമ്പാടും ഓരോ മിനിട്ടിലും അഞ്ചുവയസിനു താഴെയുള്ള ഒരു കുട്ടി എന്ന രീതിയിൽ മലേറിയ മൂലമുള്ള മരണനിരക്ക് ഇപ്പോഴും അതിശക്തമായി തുടരുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് യൂണിസെഫ് മുന്നോട്ടുവന്നത്.
ഓരോ വർഷവും അരലക്ഷത്തോളം കുട്ടികളാണ് മലേറിയ ബാധിച്ച് മരിക്കുന്നതെന്നും, ഇത് അസ്വീകാര്യമാണെന്നും, കരാറുമായി ബന്ധപ്പെട്ട് സംസാരിച്ച യൂണിസെഫിന്റെ വിതരണവിഭാഗം ഡയറക്ടർ ശ്രീമതി ലൈല പക്കല വിശദീകരിച്ചു. കുട്ടികളുടെ ജീവൻ കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ട നിർണ്ണായകമായ ചുവടുവയ്പ്പാണ് ഈ കരാറെന്നും അവർ വിശദീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision