പാലാ വിഷൻ ന്യൂസ്
ഒക്ടോബർ 13, 2023 വെള്ളി 1199 കന്നി 26
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 ഒക്ടോബർ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ നാടിന്റെ ഒരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി എന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിൽ കേരളത്തിനു തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
🗞🏵 വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു. യാതൊരു മാനദണ്ഡവുമില്ലാതെ ഇടയ്ക്കിടെ വിമാനനിരക്ക് വര്‍ധിപ്പിക്കുന്ന നടപടി ചോദ്യം ചെയ്ത് പ്രവാസി വ്യവസായിയായ സൈനുലബ്ദീന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
🗞🏵 സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്കുനേരെ ആക്രമണമുണ്ടായതായി സിറിയൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
🗞🏵 ബ്രസീലിന്റെ വിസ്തീർണത്തിന്റെ 3 മടങ്ങ് ആയിരിക്കുകയാണ് അന്റാർട്ടിക്കയുടെ മുകളിലുള്ള ഓസോൺ പാളിയുടെ ദ്വാരത്തിൻ്റെ വലുപ്പമെന്ന് ഗവേഷകർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
🗞🏵 ഹമാസ് കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഒാഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. ഹമാസ് ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്റെ ചിത്രങ്ങൾ കണ്ടുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു.
🗞🏵 അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്നും ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🗞🏵 പ്രമുഖ വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതായി കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി). സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച സ്ഥാപനമാണ് സിഇആർടി.
ഹാക്കർമാർക്ക് പഴ്സണൽ കമ്പ്യൂട്ടറുകളടക്കമുള്ളവയിലേക്ക് സൈബറാക്രമണം നടത്താൻ ഈ സുരക്ഷാ പ്രശ്നങ്ങൾ വഴിവെക്കുമെന്ന് സിഇആർടിയുടെ മുന്നറിയിപ്പിലുണ്ട്. നിലവിൽ ക്രോമിലുള്ള വീഴ്ച്ചകൾ മുതലെടുത്ത് ഡിനൈയൽ ഓഫ് സർവീസ് ആക്രമണം നടത്താൻ ഹാക്കർമാർക്ക് സാധിക്കും.
🗞🏵 എൽജെഡി ആർജെഡിയിൽ ലയിച്ചതിന് പിന്നാലെ ആർജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിൽ നിന്നും എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങി. ഏറെ ആലോചിച്ച ശേഷമാണ് ആർജെഡിയിൽ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു
🗞🏵 ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാ ഹനമായി രജിസ്ട്രേഷൻ നൽകാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റ ണി രാജു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ അം ഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറു കളും കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും കാർഷിക ആ വശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളി ൽ ഘടിപ്പിച്ച് നോൺ ട്രാൻസ്പോർട്ട് വാഹ നങ്ങൾ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
🗞🏵 ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ ഇസ്രായേലിനെ പിന്തു ണയ്ക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ യു ദ്ധക്കപ്പലുകളും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും കിഴക്കൻ മെഡിറ്ററേ നിയൻ കടലിലേക്ക് അയക്കും. ബ്രിട്ടീഷ് പ ധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.രണ്ട് യുദ്ധക്കപ്പലുകളും വിമാനങ്ങളും വെ ള്ളിയാഴ്ച മുതൽ ഈ മേഖലയിലൂടെ പ ട്രോളിംഗ് ആരംഭിക്കുമെന്നും പ്രസ്താവന യിൽ അറിയിച്ചു.
🗞🏵 കെ.സി.ആറിനും ബി.ആര്‍.എസിനും എളുപ്പമല്ല ഇക്കുറി തെലങ്കാന. കടുത്ത ഭരണവിരുദ്ധവികാരം, ന്യൂനപക്ഷവോട്ടുകളുടെ രീതിമാറ്റം, കോണ്‍ഗ്രസ് നല്‍കുന്ന കടുത്തമത്സരം തുടങ്ങിയ ഘടകങ്ങള്‍ തെലങ്കാനയില്‍ ഹാട്രിക് വിജയം നേടാനുള്ള കെ.സി.ആറിന്റെ നീക്കങ്ങള്‍ക്ക് താത്‌കാലിക തടയണ തീര്‍ക്കുന്നു.
🗞🏵 വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുടിക്കോട് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ മുന്നിൽ നിന്നാണ് കണ്ണൂർ എടക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ എന്നയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഐബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി, ത്യശൂർ ഐബി, തൃശൂർ സ്പെഷ്യൽ സ്‌ക്വാഡ് എന്നീ ടീമുകൾ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
🗞🏵 മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി നിർദ്ദേശിച്ചിരിക്കുന്നതിനെന്നും ഈ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ശിക്ഷാനടപടികൾ ഏറ്റെടുക്കുവാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങൾ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
🗞🏵 ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ 4 മരണം. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡെല്‍ഹി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് പാളം തെറ്റിയത്. രഘുനാഥ്പൂർ സ്റ്റേഷന് സമീപം ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
🗞🏵 കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂരെന്നു മന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.
🗞🏵 ലോകപ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ശമ്പളവും അര്‍ഹമായ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കി. അപേക്ഷ അംഗീകരിച്ചാല്‍ പ്രതിമാസം ഏതാണ്ട് മൂന്നുലക്ഷം രൂപ നല്‍കണം. നിലവില്‍, യാത്രാബത്തയടക്കമുള്ള ചെലവുകള്‍ സര്‍വകലാശാല വഹിക്കുന്നുണ്ട്.
🗞🏵 കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ് ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്.
🗞🏵 സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച 35കാരന്‍ അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹി കക്റോള പ്രദേശത്ത് ആശ്രമം സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഉണ്ട്.
🗞🏵 ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് സി.ബി.ഐ ന്യൂസ് ക്ലിക്കിന് എതിരെ കേസ് എടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ വ്യക്തമാക്കി.
🗞🏵 ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ‘ ഓപ്പറേഷന്‍ അജയ്’വഴി ദൗത്യം ആരംഭിച്ചു. ആദ്യ ചാര്‍ട്ടേഡ് വിമാനം (ഇന്നലെ ) വൈകീട്ടോടെ ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാവിലെ ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തും. 230 പേരാണ് വെള്ളിയാഴ്ച ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
🗞🏵 രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ മോസ്കിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ഖാദ്രിയാണ് ദീർഘനാളത്തെ ജയിൽ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നിവാരി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് റാസ. മക്കയിൽ വച്ച് പോസ്റ്റർ ഉയർത്തിയതിന് പിന്നാലെയാണ് ഇയാളെ 8 മാസം ശിക്ഷ നൽകി സൗദി അറേബ്യൻ പോലീസ് ജയിലിലടച്ചത്.
🗞🏵 ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷന്‍ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യം. ഇത്തവണ ബിഎസ്എൻഎല്ലുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസിവർ സ്റ്റേഷനാണ് (ബിടിഎസ്) ഇന്ത്യൻ സൈന്യം സ്ഥാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഹിമാനിയിലെ സൈനികരുടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബിടിഎസ് സ്ഥാപിച്ചിരിക്കുന്നത്.
🗞🏵 കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാനാണോ ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി. 26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന 27 കാരിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം. സ്ത്രീയുടെ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട് അവകാശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഗർഭസ്ഥ ശിശുവിനും അവകാശങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് യുവതിയോട് സംസാരിക്കണമെന്ന് യുവതിയുടെയും കേന്ദ്രത്തിന്റെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വീണ്ടും പരിഗണിക്കും.
🗞🏵 കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എന്‍ആര്‍ രവീന്ദ്രനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.2011-ല്‍ അമ്പലപ്പാറ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പണം വാങ്ങുന്നതിനിടെ ഇയാളെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
🗞🏵 യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നതെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഇസ്രയേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് ശൈലജ വ്യക്തമാക്കി. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും ശൈലജ പറഞ്ഞു.
🗞🏵 പ്രമുഖ പരിസ്ഥിതി പ്രവർ ത്തകൻ പ്രഫസർ ടി. ശോഭീന്ദ്രൻ (76) അ ന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോ ഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരു ന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു.2007ൽ കേന്ദ്രസർ ക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം, വനമി ത്ര പുരസ്കാരം, ഒയി വൃക്ഷസ്നേഹി അവാർഡ്, ഹരിതബന്ധു അവാർഡ് തുട ങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
🗞🏵 വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഒക്ടോബര്‍ 17 അടുത്ത ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി പ്രാർത്ഥന, വർജ്ജനം, ഉപവാസം എന്നിവയ്ക്കായി സമയം നീക്കിവെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ വേദനയും നിരാശയും വളരെ വലുതാണ്. ദുഷ്‌കരമായ സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തിയും ശാന്തതയും ഈ വിധത്തിൽ മാത്രമേ നമുക്ക് നേടാനാകൂ, പ്രാർത്ഥനയിലും മധ്യസ്ഥതയിലും അവനിലേക്ക് തിരിയുക, ഈ വേദനകൾക്കിടയിൽ ദൈവത്തോട് അപേക്ഷിക്കുകയും നിലവിളിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു.
🗞🏵 അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍. അറേബ്യൻ ഗൾഫിലെ സഭയെ പ്രതിനിധീകരിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ പങ്കെടുക്കുന്ന അല്‍മായ പ്രതിനിധിയും മലയാളിയുമായ മാത്യു തോമസാണ് അജ്നയുടെ ജീവിതകഥയായ “ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജ ”Nightingale of the Holy Eucharist” ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്.