കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവരുന്ന പാലസ്തീന-ഇസ്രായേൽ സംഘർഷത്തിൽ ഇരുരാജ്യങ്ങളിലെയും കുട്ടികളുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടേറിയതാകുന്നുവെന്ന് യൂണിസെഫ്.
അഞ്ചു ദിവസങ്ങളായി തുടർന്നുവരുന്ന പാലസ്തീന-ഇസ്രായേൽ യുദ്ധത്തിൽ, പലസ്തീനയിലെയും ഇസ്രയേലിലെയും കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ പരുങ്ങലിലെന്നും സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന ഇരു കക്ഷികളും കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച അന്താരാഷ്ട്രനിയമങ്ങൾ പാലിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. ഒക്ടോബർ 10 ബുധനാഴ്ച ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം ഹമാസ് ഇസ്രായേലിനുനേരെ നടത്തിയ മിസൈൽ അക്രമണങ്ങളെത്തുടർന്ന് രൂക്ഷമായ പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യൂണിസെഫ് വക്താവ് സംസാരിച്ചത്.
സംഘർഷങ്ങളുടെ ഭാഗമായി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോകുന്നതും, അംഗഭംഗം വരുത്തുന്നതും, ബന്ദികളാക്കി സൂക്ഷിക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും, സംഘർഷങ്ങൾ എത്രയും വേഗം അവസാനിച്ചില്ലെങ്കിൽ കുട്ടികളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും എൽഡർ ഓർമ്മിപ്പിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision