ഇസ്രായേൽ-പാലസ്തീന സംഘർഷം, അഫ്ഗാനിസ്ഥാൻ ഭൂമികുലുക്കം: : പ്രാർത്ഥനകളോടെ ഫ്രാൻസിസ് പാപ്പാ

Date:

കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീന ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ അക്രമങ്ങളെത്തുടർന്ന് രൂപപ്പെട്ട കടുത്ത സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ, അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂമികുലുക്കത്തിന്റെ ഇരകളായവർ എന്നിവരെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

കണ്ണീരോടെയാണ് ഇസ്രായേൽ, പലസ്തീന പ്രദേശങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ സംബന്ധിച്ച വാർത്തകൾ താൻ ശ്രവിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. നിരവധിയാളുകളാണ് ഈ സംഘർഷങ്ങളിൽ ഇരകളായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ആഘോഷദിനം ഒരു വിലാപദിനമായി മാറുന്നത് കണ്ടേണ്ടിവന്ന കുടുംബങ്ങൾക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ബന്ധികളാക്കപ്പെട്ട ആളുകളെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.അതേസമയം പാലസ്തീൻകാർ കൂടുതലായി അധിവസിക്കുന്ന ഗാസ പ്രദേശത്തെ ആളുകൾ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് താൻ ഉത്കണ്ഠാകുലനാണെന്ന് പാപ്പാ പറഞ്ഞു. അവിടെയും നിരവധി നിഷ്കളങ്കമനുഷ്യരാണ് കൊല്ലപ്പെടുന്നത്.

തീവ്രവാദവും ഭീകരവാദവും ഇസ്രയേലും പലസ്തീനായും തമ്മിലുള്ള പ്രശ്ങ്ങൾക്ക് പരിഹാരം നൽകില്ലെന്നും, മറിച്ച് അവയെ ആളിക്കത്തിക്കാൻ സഹായിക്കൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചു. മധ്യപൂർവ്വദേശങ്ങളിൽ യുദ്ധമല്ല, ചർച്ചകളിലും, സാഹോദര്യത്തിന്റെ ശക്തിയിൽ സ്ഥാപിക്കപ്പെടുന്ന സമാധാനമാണ് ആവശ്യമുള്ളത്.അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തിൽ ഇരകളായവരെയും പാപ്പാ അനുസ്മരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഈ പ്രകൃതിദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നതും ഭവനരഹിതരായതുമെന്ന് പാപ്പാ എടുത്തുപറഞ്ഞു. മുൻപുതന്നെ ദുരിതത്തിലായിരുന്ന അഫ്ഗാൻജനതയെ സഹായിക്കാൻ സാഹോദര്യവും സന്മനസ്സുമുള്ള ആളുകൾ മുന്നോട്ട് വരണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു

ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ്...