മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മലയോര മേഖല ഉള്‍പ്പെടുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾ രംഗത്ത്
. അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോർട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയിൽ ഡാമുകൾ തകർന്ന് ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കാൻ ഇടയാ യ പശ്ചാത്തലത്തിലാണ് ന്യൂയോർക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ജനത്തിന്റെ ആശങ്ക ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളെയും സർക്കാരുകളെയും അറിയിക്കാൻ ശ്രമിക്കുമെന്നു ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം അറിയിച്ചു.
മുല്ലപ്പെരിയാർ ഡാം അപകടത്തിലായാൽ മൂന്നര ലക്ഷം ആളുകളുടെ ജീവനും സ്വത്തി നും ഭീഷണിയാവുകയും കേരളത്തിലെ നാലു ജില്ലകളെ ബാധിക്കുകയും ചെ യ്യുമെന്ന ഭീതിദമായ അവസ്ഥയാണ് ഈ ആശങ്കയ്ക്കു കാരണം. ഒരു ഡാമിന്റെ പരമാവധി കാലാവധി 50-60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭി പ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്കു ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യ പരീക്ഷണം നടത്തുന്നു. 1895ൽ നിർമാണം പൂർത്തിയാക്കിയ ഡാം പുനർനിർമിക്കണമെന്ന് 2021ൽ യുഎൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എ ന്നാൽ, നാളിതുവരെ ജനത്തിന്റെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദി ത്വപ്പെട്ടവരുടെ നിശബ്ദതയും നിസംഗതയും പ്രശ്നം ഗുരുതരമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision