ഇസ്രയേലിലും,പാലസ്തീനിലും കുട്ടികളുടെ സ്ഥിതി അതിദയനീയം

Date:

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം വ്യാപകമായി നടക്കുന്നതായി യൂണിസെഫ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇസ്രായേലിൽ ഹാമാസ് തീവ്രവാദികൾ നടത്തിയ അതിക്രമത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും,ഗുരുതരമായ അപകടാവസ്ഥകളിൽ കഴിയുന്നതായും യൂണിസെഫ് സംഘടനയുടെ ഡയറക്ടർ ജനറൽ കാതറിൻ റസൽ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി കുഞ്ഞുങ്ങളെ വധിക്കുകയും,അംഗഭംഗം വരുത്തുകയും,തട്ടിക്കൊണ്ടു പോകുകയും ചെയ്തതായും, ഇത്തരം അവകാശലംഘനങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

പൗരന്മാരുടെ  അടിസ്ഥാന സൗകര്യങ്ങൾക്ക് മേലുള്ള കൂടുതൽ ആക്രമണങ്ങളിൽ നിന്നും  എല്ലാ പാർട്ടികളും വിട്ടുനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും,എല്ലാ യുദ്ധങ്ങളിലും എന്നപോലെ ഈ യുദ്ധത്തിലും ആദ്യം കഷ്ടപ്പെടുന്നത് കുട്ടികളാണെന്നും പ്രസ്താവനയിൽ ഓർമ്മപ്പെടുത്തുന്നു.

ബന്ദികളാക്കിയ കുട്ടികളെ അവരുടെ കുടുംബങ്ങളുമായോ ബന്ധുക്കളുമായോ  വീണ്ടും ഒന്നിപ്പിക്കുവാൻ വേണ്ടി  അവരെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാൻ സായുധ ഗ്രൂപ്പുകളോട് അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട എല്ലാവരോടും യുനിസെഫ് ആവശ്യപ്പെടുകയും ചെയ്യുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...