പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

Date:

പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ സഭയുടെ യാഥാർത്ഥസമ്പത്ത് ജീവിതചൈതന്യത്തിലാണെന്ന ചിന്തകൾ പങ്കുവയ്ക്കപ്പെട്ടു.

പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നാലു അംഗങ്ങൾ തങ്ങളുടെ സഭാസാക്ഷ്യങ്ങൾ പങ്കുവച്ചു. സിനഡാലിറ്റി എന്നത് നൈമിഷികമായ ഒരു ചർച്ചാവിഷയമല്ല, മറിച്ച് അത് സഭയുടെ പൊതു സ്വഭാവമായി മാറണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അതിനാൽ ഒരുമിച്ചു നടക്കുന്നതിലുള്ള സഭയിലെ അംഗങ്ങളുടെ ജീവിത ചൈതന്യമാണ് സഭയുടെ യഥാർത്ഥ സമ്പത്തെന്നും അല്ലാതെ പണമല്ലെന്നും, സിനഡിൽ ആളുകൾ എടുത്തു പറഞ്ഞു.

ഗ്രേറ്റ്ബ്രിട്ടനിലെ ഡർഹാം യൂണിവേഴ്സിറ്റിയിൽ അധ്യാപികയായ പ്രൊഫസർ അന്ന റോളണ്ട്സ്, സഭയിൽ കൂട്ടായ്മയുടെ അർത്ഥവും വ്യാപ്തിയും എടുത്തു പറഞ്ഞു.ദൈവവുമായും, മറ്റുള്ളവരുമായുമുള്ള  ഐക്യത്തിന്റെ അടയാളവും,ഉപകരണവുമാണ് കൂട്ടായ്മയെന്നും, എന്നാൽ ജീവനുള്ള കൂട്ടായ്മയ്ക് ധൈര്യവും കൃപയും ആവശ്യമാണെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.കൂട്ടായ്മ എന്നത് നമ്മുടെ പ്രവർത്തനവും, അസ്‌തിത്വവുമാണെന്നാണ് അന്ന ചൂണ്ടിക്കാണിക്കുന്നത്.

 ഏകത്വത്തിലേക്കും ഛിന്നഭിന്നതയിലേക്കുംപ്രവണത കാണിക്കുന്ന ഒരു ആധുനിക ലോകത്ത്, കൂട്ടായ്മ സൗന്ദര്യത്തിന്റെ ഭാഷയാണ്, ഐക്യത്തിന്റെയും ബഹുസ്വരതയുടെയും സമന്വയമാണെന്നും കൂട്ടിച്ചേർത്തു. ഈ കൂട്ടായ്മ അനുഭവത്തിന്റെ സവിശേഷതയായി അന്ന ചൂണ്ടിക്കാണിക്കുന്നത് വിനയവും, സേവനവുമാണ്.ഈ കൂട്ടായ്മ,  ദരിദ്രരായ ആളുകളോട് ചേർന്ന് നിൽക്കുമ്പോഴാണ്, അർത്ഥവത്താകുന്നതെന്നും പ്രൊഫസർ ചൂണ്ടിക്കാട്ടി. ഈ  കൂട്ടായ്മയിലേക്ക് നമ്മെ ക്ഷണിക്കുന്ന ദൈവത്തിന്റെ വിശാലതയാണ് വിശുദ്ധ കുർബാനയിൽ പ്രകടമാകുന്നത്.

അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തിൽ സംസാരിച്ച അന്ന റോളണ്ട്സിനു ശേഷം ബ്രസീൽ നാഷണൽ കൗൺസിൽ ഓഫ് ലെയ്റ്റി  അംഗമായ സോണിയ ഗോമസ് ഡി ഒലിവേരയുടെ സാക്ഷ്യവും പങ്കുവയ്ക്കപ്പെട്ടു.ദുർബലരായവർക്കിടയിൽ സാമൂഹികപ്രവർത്തക എന്ന നിലയിൽ തന്റെ അനുഭവവും, സന്തോഷവും,ചാരിതാർഥ്യവും സോണിയ എടുത്തു പറഞ്ഞു. സിനഡാലിറ്റി സഭയുടെ ഒരു സമ്പ്രദായമാകണമെന്നും,യേശുവിന്റെ സാന്നിധ്യം പ്രദാനം ചെയ്തു കൊണ്ട് മറ്റുള്ളവരെ കേൾക്കുവാനും, അവരെ  സ്വീകരിക്കുവാനും നമ്മുടെ വാതിലുകൾ തുറന്നിടണമെന്നും സോണിയ പറഞ്ഞു.

തുടർന്ന് എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിലെ മെത്രാപ്പോലീത്ത ജോബ് ഗെച്ചയും സംസാരിച്ചു.ഓർത്തഡോക്സ് സഭ വൈദികരെയും അല്മായരെയും സുന്നഹദോസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ ചരിത്രപരമായ ചില സാഹചര്യങ്ങൾ മെത്രാപ്പോലീത്ത എടുത്തു  പറഞ്ഞു.തുടർന്ന് ഏഷ്യയിൽ നിന്നുള്ള മലേഷ്യൻ പുരോഹിതനായ ക്ലാരൻസ് ദവേദസും സാക്ഷ്യം പങ്കുവച്ചു.

ദൈവവുമായും, തന്നോടും, മറ്റ് മനുഷ്യരുമായും, പ്രപഞ്ചവുമായും ബന്ധമുള്ളവരായിരിക്കുന്നതിനുള്ള ഏഷ്യൻ സംസ്കാരം സിനഡൽ സഭയുടെ സവിശേഷതയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.സഭ ന്യൂനപക്ഷമെന്നു കരുതപ്പെടുന്നുവെങ്കിലും  നിസ്സാരമായ ഒരു ന്യൂനപക്ഷമല്ല, എന്നാൽ പലയിടത്തും അത് സമഗ്രമായ മനുഷ്യവികസനത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള സേവനത്തിൽ ഭൂരിപക്ഷമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശേഷം മറ്റൊരു ഏഷ്യക്കാരനായ ഹോങ്കോങ്ങിൽ നിന്നുള്ള സിയു വായ് വനേസ ചെങ്ങും സാക്ഷ്യം  പങ്കുവച്ചു.മറ്റുള്ളവരെ കേൾക്കുക എന്നതിനർത്ഥം അവരെ ബഹുമാനിക്കുക എന്നാണെന്നും,അംഗീകരിക്കപ്പെടില്ലെന്ന് ഭയന്ന് നിശബ്ദത പാലിക്കുന്നവരെയും അധികാരികളിൽ നിന്നും അകൽച്ച കാണിക്കുന്നവരെയും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും  അദ്ദേഹം എടുത്തുപറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...