പ്രഭാത വാർത്തകൾ

Date:

  🗞🏵  പാപ്പൽ വിഷൻ  ന്യൂസ് 🗞🏵
ഒക്ടോബർ 11, 2023 ബുധൻ 1199 കന്നി 24

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കന്നപ്പോൾ  മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്. ഗാസ പിടിച്ചെടുത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

🗞🏵 നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ സംസ്ഥാനസർക്കാർ ഉടൻതന്നെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യും. നിയമസഭ വിശദമായ ചർച്ചകൾ നടത്തിയ പാസാക്കിയ എട്ടു ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.

🗞🏵 ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവിനു പകരം 9-12 വരെ ഹയർ സെക്കൻഡറിയിലേക്ക് മാറും.

🗞🏵 പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ എഴുത്തുകാരി അരുന്ധതി റോയിയെയും കശ്മീർ കേന്ദ്ര സർവകലാശാല മുൻ പ്രഫസർ ശൈഖ് ഷൗഖത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന. 2010ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്.
 
🗞🏵 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വമ്പന്മാരിലേയ്ക്ക് നീളുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്‌കോ എംഡിക്കും സഹകരണ രജിസ്ട്രാര്‍ക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

🗞🏵 അതിർത്തികടന്ന് ഭീകരാക മണം നടത്തിയ ഹമാസിന് ശക്തമായ താ ക്കീതുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെ ഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ ഈ യു ദ്ധം ആരംഭിച്ചില്ലെങ്കിലും അത് അവസാനി പ്പിക്കുക തന്നെ ചെയ്യും എന്ന് നെതന്യാഹു ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാ ഗമായി 3,00,000 സൈനികരെയാണ് ഇസ യേൽ അണിനിരത്തിയത്. 1973-ലെ യോം കിപ്പോർ യുദ്ധത്തിന് ഇസ്രായേൽ 400,000 റിസർവ് സൈനികരെ വിളിച്ചതിന് ശേഷമു ള്ള ഏറ്റവും വലിയ സമാഹരണമാണിതെ ന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
 
🗞🏵 ഭീകരാക്രമണത്തിനിരയായ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഹമാസിനെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ഹമാസ് പ്രവർത്തകർ പോരാളികളോ സ്വാതന്ത്ര്യസമര സേനാനികളോ അല്ല, മറിച്ച് തീവ്രവാദികളാണെന്ന് ഋഷി സുനാക് പറഞ്ഞു. ഭീകരാക്രമണത്തെത്തുടർന്ന് ഗാസയിൽ പ്രത്യാക്രമണം നടത്തിയ ഇസ്രയേലിന് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

🗞🏵 ഏത് തരത്തിലുള്ള തീവ്രവാദത്തേയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ വഴി സംസാരിച്ചെന്നും പ്രദേശത്തെ ഇപ്പോഴുള്ള സ്ഥിതിഗതികൾ അദ്ദേഹം അറിയിച്ചുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടും എന്ത് നടപടിയാണ് ഇന്ത്യ ഇക്കാര്യത്തിൽ കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

🗞🏵 സാമ്പത്തിക രംഗത്തെ വിദ ഗ്ധനും നൊബേൽ പുരസ്കാര ജേതാവുമായ അമർത്യ സെൻ (89) അന്തരിച്ചെന്ന വാർത്ത തെറ്റാണെന്ന് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം ആരോ ഗ്യവാനായിരിക്കുന്നുവെന്നും നന്ദന പറഞ്ഞു. അമർത്യ സെൻ അന്തരിച്ചുവെന്ന് പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ ഉൾപ്പടെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ വ്യക്തതയുമായി കുടുംബം രംഗത്തെത്തിയത്.

🗞🏵 ഇപ്പോൾ പശ്ചിമേഷ്യയിൽ കാണുന്നത് യുഎസിന്റെ നയ പരാജയമാണെന്ന പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച ശേഷമുള്ള റഷ്യയുടെ ആദ്യപ്രതികരണമാണിത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും പുടിൻ കൂട്ടിച്ചേർത്തു.
 
🗞🏵 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വില വര്‍ദ്ധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🗞🏵 ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. ഷിജു എന്ന യുവാവിന്‍റെ സാംസങ് എ 03 കോർ എന്ന മോഡൽ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
പാലക്കാട് പൊൽപുള്ളിയിലാണ് സംഭവം.

🗞🏵 ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് കെപി ബാസിത് പിടിയില്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്ന ബാസിതിനെ മഞ്ചേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിതെന്ന് പൊലീസ് വ്യക്തമാക്കി. ബാസിതിനെ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിക്കും. ഹരിദാസനില്‍ നിന്നും പണം തട്ടിയെടുത്തതിലും ബാസിതിന് പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം.

🗞🏵 ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹാരിക്കനും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്നും പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

🗞🏵 ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ് അധിക സുരക്ഷ ഏർപ്പെടുത്തി. ഇസ്രായേൽ എംബസി നിലവിൽ ശക്തമായ പോലീസ് കാവലിലാണ്.

🗞🏵 കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വസതിയില്‍ റെയ്ഡ്. അമാനത്തുള്ള ഖാന്‍ ചെയര്‍മാനായിട്ടുള്ള ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയും സിബിഐയും കേസെടുത്തതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. വഖഫ് ബോർഡിലെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും, നിയമങ്ങളും ലംഘിച്ച് 32 പേരെയാണ് ഖാൻ നിയമിച്ചത്.

🗞🏵 സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ 105 പേർക്കായി തിരച്ചില്‍ തുടരുന്നു. 10 സൈനികരടക്കം അറുപതിലധികം പേര്‍ മരിച്ചതായാണ്‌ റിപ്പോർട്ട്‌. പശ്ചിമ ബം​ഗാളിലെ ടീസ്ത നദീതീരത്തുനിന്ന് 40 മൃതദേഹം കണ്ടെടുത്തു. വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാൻ വ്യോമസേന നടപടി തുടങ്ങി. പാക്യോങ് ജില്ലയിലാണ് കൂടുതല്‍ മരണം. 3432 വീടിന്‌ കേടുപാടുണ്ടായി. 14 പാലവും നിരവധി റോഡുകളും ഒലിച്ചുപോയി.
 
🗞🏵 ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സിന്ധു പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്ഥാൻ. തെക്കൻ സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമർശങ്ങൾ വളരെ നിരുത്തരവാദപരവും ആശങ്കാജനകമാണെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു.

🗞🏵 ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എത് രൂപത്തിലുള്ള ഭീകരതയായാലും ഇന്ത്യ അപലപിക്കുന്നു’ എന്ന് മോദി നെതന്യാഹുവിനോട് വ്യക്തമാക്കി. നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ട കാര്യം സോഷ്യൽ മീഡിയയിലൂടെയാണ്‌ പ്രധാനമന്ത്രി മോദി അറിയിച്ചത്.
 
🗞🏵 പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബിഹാറിലെ സഹര്‍സ ജില്ലയിലെ മത പാഠശാലയിലെ അദ്ധ്യാപകനായ മുഹമ്മദ് ഇന്തിയാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മത പഠനത്തിനെത്തിയ പതിമൂന്നുകാരിയെ ഇയാള്‍ മാസങ്ങളോളം ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതിന് ശേഷം മാത്രമാണ് സംഭവം ഇരയുടെ കുടുംബം അറിഞ്ഞത്. തുടര്‍ന്നവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

🗞🏵 കാറിലെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്കേറ്റു. ആലുവ പ്രൈവറ്റ് ബസ്റ്റാൻന്റിന് സമീപം അർബൻ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദി ബുക്ക്‌ കോർണർ എന്ന സ്ഥാപനത്തിന്റെ ഉടമയായ കപ്രശ്ശേരി മഠത്തിലകത്തോട്ട് വീട്ടിൽ കുഞ്ഞുമരക്കാരിന്റെ മകൻ നിഷാദിനാണ് (47) മർദനത്തിൽ പരിക്കേറ്റത്.

🗞🏵 സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സിനിമ റിലീസ് ചെയ്‌ത്‌ ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രകാലം എന്താണ് ചെയ്‌തതെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈക്കോടതി വിമർശിച്ചു.

🗞🏵 കെ.എം. ഷാജിക്കെതിരായ അന ധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിന് ഹൈക്കോടതിയിൽ തിരിച്ചടി. കെ. എം. ഷാജിയിൽ നിന്ന് വിജിലൻസ് പിടിച്ചെ ടുത്ത 47 ലക്ഷം രൂപ തിരികെനല്കാൻ ജ സ്റ്റീസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്

🗞🏵 കണ്ണൂർ രാജ്യാന്തര വിമാനത്താവ ളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയില ധികം രൂപ വരുന്ന സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിലായി. ഷാർജയിൽ നി ന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തി ലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര സ്വദേശി മഹമൂദ് എന്നിവരിൽ നി ന്നാണ് സ്വർണം പിടികൂടിയത്.
ഒരു കോടി എട്ട് ലക്ഷം രൂപയുടെ 1,829 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നു പിടിച്ചത്.

🗞🏵 കരിപ്പൂർ വിമാനത്താവളത്തി ൽ സ്വർണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥര ടങ്ങുന്ന സംഘവും. സിഐഎസ്എഫ് അ സി. കൻഡന്റും കസ്റ്റംസ് ഓഫീസറും ഉൾ പ്പെടെയുള്ളവർ സംഘത്തിലുണ്ടെന്ന് പോ ലീസ് കണ്ടെത്തി. ഈ സംഘം കരിപ്പൂർ വ ഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സം ബന്ധിച്ച് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്വർണം കടത്താൻ സിഐഎസ്എഫ് അ സി. കമാൻഡന്റിനൊപ്പം പ്രവർത്തിച്ച ക സ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാ ണ് സംഘം സ്വർണം കടത്തിയത്.
 
🗞🏵 ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടയിൽ ‘വിമോചനത്തിനായി പോരാടുന്ന’ പലസ്‌തീനികൾക്ക് പിന്തുണ അറിയിച്ച് കൊണ്ട് കേരളത്തിലുടനീളം യോഗങ്ങൾ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എസ്‌ഡിപിഐ. മാതൃരാജ്യത്തിന്റെ വിമോചനത്തിനായി പോരാടുന്ന പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്‌ഡിപിഐ വ്യക്തമാക്കി.

🗞🏵 തന്റെ ശുശ്രൂഷ കാലയളവില്‍ ഒരിക്കൽപോലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ലായെന്ന് ഗാസയിൽ സേവനം ചെയ്യുന്ന ഏക കത്തോലിക്കാ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലി. അർജന്റീന സ്വദേശിയായ അദ്ദേഹം ഇസ്രായേൽ- ഗാസ സംഘർഷത്തിന് പിന്നാലെ കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്‍കിയ പ്രതികരണത്തിലാണ് ദുഃഖം പങ്കുവെച്ചത്. ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ നാല്‍പ്പതോളം ആളുകൾ കൊല്ലപ്പെടുകയും എഴുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 
🗞🏵 അമേരിക്കയിലെ പ്രശസ്ത ടാറ്റൂ കലാകാരിയും റിയാലിറ്റി ഷോകളിലെ താരവും മന്ത്രവാദിനിയുമായിരിന്ന കാറ്റ് വോണ്‍ ഡി ക്രൈസ്തവ സ്വീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന്റെ വീഡിയോ കാറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിൽ കാറ്റ് വോണ്‍ ഡി, നിഗൂഢ കലകളില്‍ നിന്നും മന്ത്രവാദത്തില്‍ നിന്നും സ്വയം അകന്നുനിൽക്കുകയാണെന്ന് വെളിപ്പെടുത്തിയിരിന്നു.

🗞🏵 ഹമാസിന്റെ ഇസ്രായേലിലേക്കുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റവും അക്രമങ്ങളും ഇതേ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിലും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. യുഎസ് മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിന്യായ സമിതിയാണ് സമാധാന ആഹ്വാനവുമായും പ്രാര്‍ത്ഥന അറിയിച്ചും രംഗത്തുവന്നിരിക്കുന്നത്. വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും ശത്രുതപരമായ നിലപാടുകളും വിശുദ്ധ നാട് ഭീഷണി നേരിടുന്നതിന് കാരണമായി തീരുകയാണെന്ന് അന്താരാഷ്‌ട്ര നീതിയും സമാധാനവും സംബന്ധിച്ച യു‌എസ്‌സി‌സി‌ബിയുടെ കമ്മറ്റിയുടെ അധ്യക്ഷനായ ബിഷപ്പ് ഡേവിഡ് മല്ലോയ് പറഞ്ഞു.

🗞🏵 ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം രൂക്ഷമായതെന്നു കർദ്ദിനാൾ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...