🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 10, 2023 ചൊവ്വ 1199 കന്നി 23
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 ഇസ്രയേൽ- ഹമാസ് സംഘർഷം മൂർച്ഛിച്ചതോടെ ഇന്ത്യൻ ഓഹരിവിപണിയി ലും ഇടിവ്. സെൻസെക്സ് 469 പോയിന്റ് ന ഷ്ടത്തിൽ 65,525ലും നിഫ്റ്റി 141 പോയിന്റ് താഴ്ന്ന് 19, 511ലുമാണ് വ്യാപാരം ആരംഭിച്ചത്. യുദ്ധഭീതിയെത്തുടർന്ന് ബെന്റ് ക്രൂഡിന്റെ വില കുത്തനെ കൂടിയതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച താഴോട്ട് പോയ ക്രൂഡ് വില പശ്ചിമേഷ്യയിലെ സംഘർഷ ത്തിനു പിന്നാലെ 4.7 ശതമാനമാണ് വർധിച്ചത്.
🗞🏵 രാജ്യത്ത് ജാതി സെൻസസ് ന ടപ്പാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. ഐക്യകണ് ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് രാ ഹുൽ ഗാന്ധി പ്രതികരിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളി ലെ മുഖ്യമന്ത്രിമാർ ജാതി സെൻസസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ചരിത്രപരമായ തീരുമാനമാണെന്ന് രാഹു ൽ പറഞ്ഞു.
🗞🏵 അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനും 17നുമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശില്‍ നവംബര്‍ 17ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 23ന് രാജസ്ഥാനിലും 30ന് തെലുങ്കാനയിലും വോട്ടെടുപ്പ് നടക്കും.വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
🗞🏵 സാമ്പത്തിക നൊബേൽ അ മേരിക്കയുടെ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്. തൊഴിൽ മേഖലയി ലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. സാമ്പത്തിക നൊബേൽ നേ ടുന്ന മൂന്നമത്തെ വനിതയാണ് ക്ലോഡിയ. ഹാർവാർഡ് സർവകലാശാലയിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗം പ്രഫസർ കൂടിയാ ണ് ക്ലോഡിയ. 2013-14 വർഷങ്ങളിൽ അമേ രിക്കൻ ഇക്കണോമിക്സ് അസോസിയേഷ ൻ പ്രസിഡന്റായിരുന്നു
🗞🏵 ഗാസയിൽ സമ്പൂർണ ഉപ രോധം പ്രഖ്യാപിച്ച് ഇസ്രയേൽ. വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങി അവശ്യവസ്തു കൾക്ക് ഉൾപ്പെടെയാണ് ഇസ്രയേൽ ഉപ രോധം ഏർപ്പെടുത്തിയത്. ഇസ്രയേൽ പ്ര തിരോധ മന്ത്രി യോവ് ഗാലന്റാണ് ഇതുസം ബന്ധിച്ച ഉത്തരവിറക്കിയത്.
ഞങ്ങൾ ഗാസയിൽ പൂർണമായ ഉപരോധം ഏർപ്പെടുത്തുകയാണെന്നു യോവ് ഗാലന്റ് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, ഗ്യാസില്ല എല്ലാം അടച്ചിരിക്കുന്നു. ഞങ്ങൾ മൃഗങ്ങളോട് യുദ്ധം ചെയ്യുന്നു, അതിനനു സരിച്ച് പ്രവർത്തിക്കുന്നുവെന്നും യോവ്
🗞🏵 ഗാസയിൽ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ വ്യോമാക്രമണം നടത്തി യാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പാലസ്തീൻ. ഹമാസിന്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖാ സിം ബ്രിഗേഡ്സ് പ്രസ്താവനയിലൂടെയാ ണ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന് മനുഷ്യത്വത്തിന്റെയും ധാർമിക തയുടെയും ഭാഷ മനസിലാകുന്നില്ല, അതി നാൽ അവർക്ക് മനസിലാകുന്ന ഭാഷയിൽ ഞങ്ങൾ അവരെ അഭിസംബോധന ചെയ്യു മെന്നും പ്രസ്താവനയിലൂടെ സംഘടന വ്യ ക്തമാക്കി.
🗞🏵 ഇന്ത്യാവിരുദ്ധ പരാമർശം നടത്തിയ പാക് മാധ്യമപ്രവർത്തകയെ തിരികെ അയച്ചു. അവതാരകയായ സൈനബ് അബ്ബാസിനെയാണ് പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചത്. ഇന്ത്യയിൽ നടന്നു വരുന്ന ഏകദിന ക്രിക്ക റ്റ് ലോകകപ്പിൽ ഐസിസിയുടെ ഡിജിറ്റൽ ടീമിന്റെ ഭാഗമായാണ് സൈനബ് രാജ്യത്തെത്തിയത്.
🗞🏵 ലോക്സഭാ തെരഞ്ഞെടുപ്പി ൽ ഇടത്-വലത് മുന്നണികൾക്ക് സീറ്റ് വിഭ ജന ചർച്ചകൾ കീറാമുട്ടിയാകും. ഇടതുമു ന്നണിയിൽ കേരള കോൺഗ്രസ്-എമ്മും യു ഡിഎഫിൽ മുഖ്യഘടകക്ഷിയായ മുസ്ലിം ലീഗും ഒരോ സീറ്റ് അധികം വേണമെന്ന നി ലപാടിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യവും ദേശീ യതലത്തിലെ ഇന്ത്യ മുന്നണി രൂപീകരവും ചെറുകക്ഷികളുടെ പോലും രാഷ്ട്രീയ പാ ധാന്യം ഉയർത്തിയിരിക്കുന്ന സാഹചര്യ ത്തിൽ നേടുന്ന ഓരോ സീറ്റും രാഷ്ട്രീയ ക ക്ഷികളുടെ നിലനിൽപിന്റെ കൂടി പ്രശ്നമാ യി മാറിയിട്ടുണ്ട്
🗞🏵 നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചിപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
🗞🏵 ഇസ്രായേലിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളേ ഒഴിപ്പിക്കാൻ തീരുമാനം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായും വീക്ഷിക്കുകയാണ്. കൂടാതെ അർദ്ധരാത്രിക്ക് ശേഷവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ചകളിൽ മുഴുകി എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ ഇസ്രായേലിന്റെ പല ഭാഗത്തും കുടുങ്ങി കിടക്കുകയാണ്.
🗞🏵 നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം.
🗞🏵 ഹൈദരാബാദില്‍ നിന്നും ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഇ-മെയില്‍ വഴിയാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചത്. AI951 വിമാനം ഹൈജാക്ക് ചെയ്യാന്‍ യാത്രക്കാരിലൊരാള്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഇ-മെയിലിലുണ്ടായിരുന്നത്.
🗞🏵 മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെ സർവീസ് നടത്തുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കൽ 100 ശതമാനം പൂർത്തിയാക്കിയതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
🗞🏵 ഹമാസിനെ പിന്തുണച്ച് രംഗത്തെത്തിയ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ കേസ്. ഇസ്രായേൽ വിരുദ്ധവും ഹമാസ് അനുകൂലവുമായ പ്ലക്കാർഡുകളുമേന്തി അള്ളാഹു അക്ബർ മുദ്രാവാക്യം വിളികളോടെ ക്യാമ്പസിൽ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്.ഖാലിദ്, കമ്രാൻ, നവേദ് ചൗധരി, ആതിഫ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയത്.
🗞🏵 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് 18 വയസ്സുകാരി ആശുപത്രി ഒപിയില്‍ ഡോക്ടറെ കണ്ടത്. എന്നാൽ, ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്
🗞🏵 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത അത്ലറ്റുകളുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിലാണ് നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുക, ഭാവി മത്സരങ്ങൾക്ക് അവരെ പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടക്കുന്നത്.
🗞🏵 സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ‘ആർദ്രം ആരോഗ്യം’പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും സന്ദർശിക്കുന്നത്.
🗞🏵 വയനാട് കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ വന്‍ നിരീക്ഷണത്തിന് പൊലീസ്. അതിര്‍ത്തിയില്‍ ത്രീ ലെവല്‍ പട്രോളിംഗും ഡ്രോണ്‍ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കര്‍ണാടക എന്നിവരുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്റ്റര്‍ പട്രോളിംഗും കേരളത്തിന്റെ ആലോചനയിലുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ വാഹന പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.
🗞🏵 തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്ടീരിയൽ രോഗമാണിത്. ഇതിന് മുമ്പും കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
🗞🏵 സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതികളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരുവരും സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും മുന്‍ പ്രാദേശിക നേതാക്കളാണ്. തലയോലപറമ്പ് വടകരയിലെ ജുവലറി ഉടമയാണ് തലയോലപറമ്പ് പുത്തൻപുരയ്ക്കൽ അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിച്ച് സ്വർണം തട്ടിയെടുത്തതായി ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്.
🗞🏵 ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് സിപിഎം. പാലസ്തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി. സാധാരണ പൗരന്മാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്.
🗞🏵 ട്രെയിൻ യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമക്കേസുകളില്‍ ദക്ഷിണ റെയിൽവേയിൽ മുന്നിൽ നിൽക്കുന്നത് കേരളമെന്ന് റിപ്പോർട്ട്. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. 2020 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രജിസ്റ്റർ ചെയ്തിരിക്കുന്ന 313 ഇത്തരം കേസുകളില്‍ 261 എണ്ണവും കേരളത്തിലാണ്.
🗞🏵 സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്. ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
🗞🏵 സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 28 റോഡു പ്രവൃത്തികൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചു.
🗞🏵 സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്കുള്ള എഎവൈ കാർഡ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ഏറ്റവും അർഹരായ 15,000 കുടുംബങ്ങൾക്കാണ് ഇത്തവണ എഎവൈ കാർഡ് വിതരണം ചെയ്യുന്നത്. കാർഡ് വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്നു വൈകിട്ട് 4:00 മണിക്ക് മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നതാണ്. മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
🗞🏵 തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അദ്ദേഹം അപലപിച്ചു.
🗞🏵 ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.7 മാസം മുമ്പ് ഒരു പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറില്‍ വന്‍ സ്ഫോടനം ഉണ്ടാകുകയും തുടര്‍ന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്
🗞🏵 മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ ചീത്ത വിളക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരുമാണെന്ന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അന്തസില്ലായ്മയും, പഠനമില്ലായ്മയും, വളര്‍ന്ന് വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിന് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
🗞🏵 കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍. ഇഡി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞത്. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചത്.
🗞🏵 സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടേയും അധ്യാപകരുടേയും വകുപ്പിന്റെയും പ്രവർത്തനം വിലയിരുത്താൻ വിപുലമായ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 വിശുദ്ധ നാട്ടില്‍ നടക്കുന്ന യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചും പ്രാര്‍ത്ഥന യാചിച്ചും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഇസ്രായേലി കുടുംബങ്ങൾക്കും പാലസ്തീനികൾക്കും നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും ഗാസയിൽ നിന്ന് തുടങ്ങിയ ഓപ്പറേഷനും ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണവും സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോയെന്നും കര്‍ദ്ദിനാള്‍ പിസബെല്ല പറഞ്ഞു.
🗞🏵 തന്റെ മരിയ ഭക്തിയും കത്തോലിക്ക വിശ്വാസത്തിലുള്ള അഭിമാനവും പ്രഘോഷിച്ചുക്കൊണ്ട് പ്രമുഖ ഹോളിവുഡ് നടി സിയോഭാന്‍ ഹോഗന്‍. സിനിമയുടെ വിഷയം തിരഞ്ഞെടുക്കുന്നതില്‍ ”നിങ്ങളുടെ വിശ്വാസം എന്ത് പങ്കാണ് വഹിച്ചിട്ടുള്ളത്?” എന്ന ചോദ്യത്തിനു ഉത്തരമായിട്ടാണ് ഹോഗന്‍ തന്റെ വിശ്വാസത്തേക്കുറിച്ച് മനസ്സ് തുറന്നത്. 20 വര്‍ഷങ്ങളായി ജപമാല ഗ്രൂപ്പിലുണ്ടെന്നും കത്തോലിക്ക വിശ്വാസമാണ് എല്ലാമെന്നും നടി സിയോഭാന്‍ ഹോഗന്‍ പറഞ്ഞു.
🗞🏵 തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് മൂന്ന്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ സന്യാസ സമൂഹാംഗങ്ങളാണ് സന്യാസിനികള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5-ന് കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്
🗞🏵 ഇസ്രായേല്‍ – ഹമാസ് പോരാട്ടം ശക്തമായിരിക്കെ പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നവര്‍ നാഗോര്‍ണോ കാരബാഖ് മേഖലയിലെ അര്‍മേനിയന്‍ ക്രൈസ്തവ ഉന്മൂലനത്തില്‍ പാലിച്ച മൗനം ഇരട്ടത്താപ്പിന്റെ മാറ്റമില്ലാത്ത മുഖം. മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം ഇസ്ലാമിക രാജ്യമായ അസർബൈജാന്‍റെ സൈന്യം കീഴടക്കുകയായിരുന്നു. മുപ്പതു വര്‍ഷം യുദ്ധം നടന്നതും പതിനായിരങ്ങള്‍ ചോര ചിന്തിയതും ഈ മേഖലയ്ക്ക് വേണ്ടിയായിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisionhttp://pala.vision