ജപമാല രാജ്ഞിയുടെ തിരുനാളിന് ഒരുക്കവുമായി മെക്സിക്കോ

Date:

ജപമാല രാജ്ഞിയുടെ തിരുനാളിന് ഒരുക്കവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോ

. ഒക്ടോബർ 7ന് മെക്‌സിക്കോ സിറ്റിയിലെ സാൻ ഫെലിപ്പെ കേന്ദ്രത്തില്‍ വൈകുന്നേരം 5 മണിക്ക്, ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിക്കും. മെക്സിക്കോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലും നാഷണൽ പാലസും സ്ഥിതി ചെയ്യുന്ന സ്ക്വയറിലായിരിക്കും സമാപന ചടങ്ങ്. കഴിഞ്ഞ വര്‍ഷം നടത്തിയ പൊതുജപമാല സമര്‍പ്പണം വലിയ വിജയമായിരിന്നു.

തുടർച്ചയായ രണ്ടാം വർഷവും കത്തോലിക്കാ സംഘടനയായ റൊസാരിയോസ് ഡി മെക്സിക്കോയുടെ നേതൃത്വത്തിലാണ് കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് വിശ്വാസി സമൂഹം പ്രാര്‍ത്ഥിക്കുക. ഗ്വാഡലൂപ്പയിലെ കന്യകയുടെ പ്രത്യക്ഷപ്പെടല്‍, ലെപാന്റോ യുദ്ധത്തിൽ ജപമാല രാജ്ഞിയുടെ ഇടപെടല്‍ തുടങ്ങീയ കാര്യങ്ങളാല്‍ മെക്സിക്കോ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് റൊസാരിയോസ് ഡി മെക്സിക്കോയുടെ അധ്യക്ഷന്‍ വിക്ടർ കുര്‍ട്ട് പറഞ്ഞു. ലെപാന്റോ യുദ്ധത്തിൽ ദൈവമാതാവിന്റെ മാധ്യസ്ഥമില്ലായിരിന്നുവെങ്കില്‍ മെക്സിക്കോ നിലനിൽക്കില്ലായെന്നും ഇ‌ഡബ്ല്യു‌ടി‌എന്നിന് നൽകിയ അഭിമുഖത്തിൽ കുർട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിലെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...