ലോക തൊഴിലാളി ദിനം മദ്യ വിരുദ്ധ സമിതി പ്രതിഷേധ ദിനമായി ആചരിച്ചു

Date:

കൊച്ചി : ഐ ടി പാർക്ക് ഉൾപ്പെടെയുള്ള തൊഴിലിടങ്ങൾ മദ്യവൽക്കരിക്കാനുള്ള സർക്കാരിന്റെ മദ്യനയത്തിലെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ലോക തൊഴിലാളി ദിനം കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു.


ലഹരി വിമുക്ത തൊഴിലാളി സമൂഹവും തൊഴിലിടങ്ങളും എന്നതാണ് പ്രതിഷേധ ദിനചരണത്തിന്റെ മുഖ്യ സന്ദേശം.
ദിനാചരണത്തിന്റെ അതിരൂപതതല ഉദ്ഘാടനം മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ, അതിരൂപത ഭാരവാഹികളായ കെ.എ പൗലോസ്, ചാണ്ടി ജോസ് , എം.പി. ജോസി, ഷൈബി പാപ്പച്ചൻ , സിസ്റ്റർ മരിയൂസ എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുന്ന 15 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനാ ചരണം നടത്തിയതായി മദ്യ വിരുദ്ധ സമിതി അതിരൂപത നേതൃത്വം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...