പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഒക്ടോബർ 4, 2023 ബുധൻ 1199 കന്നി 17

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5

വാർത്തകൾ

🗞🏵 രാജ്യത്ത് നിന്ന് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

🗞🏵 ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു. ഡല്‍ഹി പൊലീസാണ് ഓഫീസ് സീല്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയാണ്‌
പൊലീസിന്റെ നടപടി. ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ഡല്‍ഹി പൊലീസിന്റെ റെയ്ഡ് നടന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ X ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

🗞🏵 സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിൽ റെയ്ഡ് നടന്നു. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നതിനാലാണ് ഇവിടെ പരിശോധന നടന്നത്. ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം.

🗞🏵 കാനഡയുമായുള്ള നയതന്ത്ര തർക്കങ്ങൾക്കിടെ, കൂടുതൽ ശക്തമായ നടപടികൾ ആലോചിക്കുന്നതായി സർക്കാർ വ‍ൃത്തങ്ങൾ. ‘പ്രശ്നക്കാരുടെ’ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ‘ഓരോ കേസിന്റെ’ അടിസ്ഥാനത്തിൽ ‘ചില വ്യക്തികൾക്കെതിരെ’ സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
 
🗞🏵 ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനിൽ തുടങ്ങി. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യോദയമാകുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും. 

🗞🏵 യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210ന് എതിരെ വോട്ടുകൾക്ക് സ്പീക്കറെ പുറത്താ ക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചു. 208 ഡെ മോക്രാറ്റിക് അംഗങ്ങൾക്കൊപ്പം എട്ടു റിപ്പബ്ലിക്ക ൻ അംഗങ്ങളും സ്പീക്കർക്ക് എതിരെ വോട്ട് ചെയ്തു. യുഎസിന്റെ ചരിത്രത്തിലാദ്യമായാണ് സ്പീക്ക സ്ഥാനത്തു നിന്ന് പുറത്താക്കാൻ ജനപ്രതിനിധിക ൾ തീരുമാനിക്കുന്നത്.
 
🗞🏵 ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രാവിലെ മുതൽ റഹീസിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. 

🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 1200 ലധികം സമ്മാനങ്ങളും മെമന്റോകളും ഇ-ലേലത്തിന്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബര്‍ 31ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദര്‍ശനത്തിന്റെ ഭാഗമായി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സില്‍ ചില ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

🗞🏵 യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ഞായറാഴ്ച നടന്ന പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും 40 വര്‍ഷത്തോളം അതിന്റെ വാതില്‍ക്കല്‍ ഞങ്ങള്‍ കാത്തിരിന്നുവെന്നും എര്‍ദോഗന്‍ കുറ്റപ്പെടുത്തി

🗞🏵 ഭൗതികശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ ലുലിയെർ എ ന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇല ക്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം.അമേരിക്കയിലെ കൊളംബസിലെ ഒഹൈയോ സ ർവകലാശാല പ്രഫസറാണ് പിയറി അഗോസ്റ്റിനി. ഗാർച്ചിംഗ് മാക്സ്ാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജർമനിയിലെ മൻനിലെ ലുഡ്വിഗ് മാക്സിമില്യൻസ് സർവകലാശാല പ്ര ഫസറുമാണ് ഫെറെൻസ് കൗസ്

🗞🏵 ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരുന്നത് തെറ്റായ സന്ദേശമെന്ന് കേരള ഹൈക്കോടതി. ഇത്തരക്കാര്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുതെന്നും കോടതിയുടെ താക്കീത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍.
 
🗞🏵 മാലെ∙ ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് മാലദ്വീപിന്റെ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. ആദ്യ ദിവസം മുതൽ ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇവിടെ വിദേശ സൈന്യം ആവശ്യമില്ലെന്ന് ജനങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് മുയിസു പ്രസ്താവിച്ചു..

🗞🏵 ചൈനയിൽനിന്ന് പരിഭ്രാന്തി ഉണർത്തുന്ന സാമ്പത്തിക വാർത്തകളോടെയായിരുന്നു 2023 സെപ്റ്റംബർ പിറന്നത്. ചൈനീസ് കറൻസി യുവാന്റെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 16 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ് 2023 ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനം വീഴ്ചയോടെ കരടി വലയത്തിലേക്ക് പതിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് വിപണി.
 
🗞🏵 കരുവന്നൂർ ബാങ്കില്‍ ക്രമക്കേട് തുടങ്ങിയത് 2011 മുതലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. ക്രമക്കേടിനെ സംബന്ധിച്ച് പരാതി ലഭിച്ചത് 2019ലാണെന്നും 18 കേസുകളാണ് ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 73 കോടി രൂപ ഇതുവരെ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തിട്ടുണ്ട് എന്നാണ് മന്ത്രിയുടെ വാദം.മാത്രമല്ല വായ്പകള്‍ വീണ്ടും ബാങ്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ 5 കോടിയുടെ വായ്പകള്‍ നല്‍കിയതായും മന്ത്രി വാസവന്‍ പറഞ്ഞു. ഇതിനിടയിലാണ് ഇ ഡി വന്ന് ആധാരങ്ങള്‍ എടുത്തുകൊണ്ട് പോയത്. 162 ആധാരങ്ങളാണ് ഇഡി എടുത്തുകൊണ്ട് പോയെന്നും മന്ത്രി പറഞ്ഞു. 

🗞🏵 ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പേരിൽ തൊഴിൽ തട്ടിപ്പ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി. മൂന്നര ലക്ഷം രൂപയാണ് മന്ത്രിയുടെ പേരുപറഞ്ഞ് കാഞ്ഞിരംകുളം സ്വദേശി ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ രണ്ടംഗ സംഘം തട്ടിയെടുത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഡിജിപിക്ക് പരാതി നൽകിയത്.

🗞🏵 തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെ, എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാൻ കെസിആര്‍ താത്പര്യം അറിയിച്ചിരുന്നു. മകന്‍ കെടിആറിനെ അനുഗ്രഹിക്കണമെന്നും മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നും കെസിആര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജഭരണമല്ല ഈ നാട്ടിലെന്നായിരുന്നു കെസിആറിനോടുള്ള തന്റെ മറുപടിയെന്നും മോദി വ്യക്തമാക്കി.
 
🗞🏵 ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്‌പെഷ്യല്‍ സെല്‍. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെയും ഇവര്‍ യാത്ര നടത്തി. പശ്ചിമഘട്ട മേഖലകളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. 

🗞🏵 നേപ്പാളിൽ ഒരു മണിക്കൂറിനിടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടു. 25 മിനിറ്റിനുള്ളിൽ റിക്ടർ സ്കെയിലിൽ 4.6 ഉം 6.2 ഉം, 15 മിനിറ്റിനുശേഷം 3.8, 13 മിനിറ്റിനുശേഷം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഉച്ചയ്ക്ക് 2.25നാണ് ആദ്യ ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, 3.27 PM IST ന് അരുണാചൽ പ്രദേശിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും മിനിറ്റുകൾക്ക് ശേഷം ഉത്തരാഖണ്ഡിൽ 3.3 തീവ്രതയുള്ള അസ്വസ്ഥതയും ഉണ്ടായി.
 
🗞🏵 നന്ദേഡിനു പിന്നാലെ മഹാരാഷ്ട്രയിലെ മറ്റൊരു ആശുപത്രിയില്‍ കൂടി കൂട്ടമരണം. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. നേരത്തെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 രോഗികള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണിത്.

🗞🏵 കാനഡ-ഇന്ത്യ പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്ന് ട്രൂഡോയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ട്രൂഡോയുടെ പുതിയ പ്രസ്താവന.

🗞🏵 സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി കൊത്തേന്റവിട ഹൗസില്‍ കെ.വി ഫൈസല്‍ ( 34 ) തയ്യില്‍ മരക്കാര്‍ കണ്ടി സമീല്‍ ക്വാട്ടേഴ്സില്‍ സിയാദ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

🗞🏵 മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനഘോഷത്തിൽ പങ്ക് ചേർന്ന് നടൻ മോഹൻലാൽ. കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. . കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷങ്ങൾ ഇല്ലായിരുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു.

🗞🏵 കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണക്കേസുമായി പരസ്‌പരബന്ധമുണ്ടെന്ന് അനിൽ അക്കര. കൊടകര കുഴൽപ്പണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് ഒത്തുതീർപ്പിനാണ് മുഖ്യമന്ത്രിയുമായി എം.കെ.കണ്ണൻ ചർച്ചനടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു.

🗞🏵 ആധുനികരീതിയിൽ നിർമിച്ച കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ ചോർന്നൊ ലിക്കുന്നു. ഉദ്ഘാടനം നടത്തി ഒരു വർഷം തിക യുന്നതിനു മുൻപുതന്നെ കെട്ടിടത്തിൽ ചോർച്ച യുണ്ടായിരിക്കുകയാണ്. യാത്രക്കാർ ഇരിക്കുന്ന ഭാഗമാണ് ചോരുന്നത്. മഴ വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ ഷോർട്ട് സർക്യൂട്ടു ണ്ടായി വൈദ്യുതി മുടങ്ങുന്നതും പതിവായിരിക്കു കയാണ്. മഴ പെയ്താൽ ടെർമിനലിൽ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്
 
🗞🏵 മലയാറ്റൂരിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. മേലെക്കുടി വീട്ടിൽ ടി ന്റോ ടോമി (28) ആണ് മരിച്ചത്. യുവാവിന്റെ അമ്മയുടെ സഹോദരനാണ് ആക്രമ ണത്തിന് പിന്നിൽ. ഇയാളെ പോലീസ് കസ്റ്റഡിയി ലെടുത്തെന്നാണ് വിവരം. കോടനാട് പാലത്തിൽ വച്ചാണ് യുവാവിനെ കു ത്തിയത്
 


🗞🏵 നൈജീരിയയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സേഫ് ഹെവൻ (ഒപിഎസ്എച്ച്) പ്രത്യേക മിലിട്ടറി ടാസ്‌ക് ഫോഴ്‌സാണ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കു കത്തോലിക്ക ഇടവകയിലെ ആക്രമണം കൂടാതെ അഫാന ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിലും പങ്കുണ്ടെന്ന് സേനയുടെ വക്താവ് ക്യാപ്റ്റൻ ജെയിംസ് ഓയ പറഞ്ഞു.

🗞🏵 നിക്കരാഗ്വേയിലെ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം മൂന്നു വൈദികരെ കൂടി തടങ്കലിലാക്കി. എസ്‌റ്റെലി രൂപതയിൽ നിന്നുള്ള രണ്ട് കത്തോലിക്ക വൈദികരെയും ജിനോടെഗ രൂപതയിൽ നിന്നുള്ള ഒരാളെയും അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. മാഡ്രിസിലെ സാൻ ജുവാൻ ഡെൽ റിയോ കൊക്കോയിലെ സാൻ ജുവാൻ ഇവാഞ്ചലിസ്റ്റ് ഇടവകയിൽ നിന്നുള്ള ഫാ. ജൂലിയോ റിക്കാർഡോ നൊറോറി, ജലപ്പയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവക ദേവാലയത്തില്‍ നിന്നുള്ള ഫാ. ഇവാൻ സെന്റിനോ, ജിനോടെഗ ഡിപ്പാർട്ട്‌മെന്റിലെ എൽ കുവാ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ന്യൂസ്ട്ര സെനോറ ഡി ലാ മെഴ്‌സ്ഡ് ഇടവക ദേവാലയത്തിലെ ഫാ. ക്രിസ്റ്റോബൽ ഗാഡിയ എന്നിവരെയാണ് തടങ്കലിലാക്കിയിരിക്കുന്നത്.

🗞🏵 അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ ശാസ്ത്രജ്ഞനും ഡോക്ടറുമായ ഡോ. റിക്കാര്‍ഡോ കാസ്റ്റനണ്‍ ഇന്ന്‍ ദിവ്യകാരുണ്യ ഭക്തന്‍. മെക്സിക്കോ പ്രിസണ്‍ കണ്‍ഫ്രറ്റേണിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് നയിക്കുവാനിരിക്കെയാണ്, കത്തോലിക്ക സഭയെയും ദിവ്യകാരുണ്യത്തെയും നിശിതമായി വിമർശിച്ചിരുന്ന ഡോ. റിക്കാർഡോ കാസ്റ്റനണിനെ ഉത്തമ കത്തോലിക്കനാക്കിയ സംഭവം വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നത്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...