12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ അവരുടെ സഭയുടെ തുടക്കത്തിന് കാരണം വി. ചാൾസ് ദെ ഫൗക്കാൾഡിന്റെ കരിസ്മാറ്റിക് അനുഭവം അദ്ദേഹത്തിന്റെ മരണത്തിന് 20 വർഷങ്ങൾക്കിപ്പുറം മഗ്ദലൈൻ ഹുടിനും ആൻ കഡൊരെറ്റും ഏറ്റെടുത്തതാണ് എന്ന് പാപ്പാ അവരോടു പറഞ്ഞു
റ്റവും പ്രധാനപ്പെട്ടതാണ് ഇക്കാര്യം എന്നു പറഞ്ഞ് നമ്മുടെ ആഗ്രഹങ്ങളുടെ ദാഹം ശമിപ്പിക്കുന്ന ജീവജലമായ തന്റെ വചനത്തിന്റെ കിണറ്റിൻകരയിൽ ഗുരു അവരെ കാത്തു നിൽക്കുകയാണെന്നും വി. ചാൾസ് ചെയ്തിരുന്നതുപോലെ അവന്റെ കാല്ക്കലിരുന്ന് ആരാധനയോടെ ശ്രവിക്കുന്ന ശീലം പരിപോഷിപ്പിക്കണമെന്നും സന്യാസിനികളെ പാപ്പാ ഓർമ്മിപ്പിച്ചു. അങ്ങനെ ഹൃദയങ്ങൾ, മറ്റുള്ളവരോടു അതിക്രമം കാട്ടാത്ത, ദൈവത്തിന്റെ വഴികളിലേക്ക് തുറക്കപ്പെടുമെന്നും പാപ്പാ പറഞ്ഞു. സമറിയാക്കാരിക്ക് നൽകിയതുപോലെ യേശു തന്റെ സ്നേഹം നൽകുമ്പോൾ, ജീവിതം ഒരു സമ്മാനമാക്കി മാറ്റി ആ വെല്ലുവിളി ഏറ്റെടുക്കേണ്ടതവരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision