പാലാ : ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ച് പഠിച്ചു തയ്യാറാക്കി സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം എന്ന് എസ്. എം. വൈ. എം.
പാലാ രൂപത സമിതി ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് തുടർ നടപടികൾക്കായി കൈമാറി എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ന്യൂനപക്ഷ വകുപ്പ് കാലങ്ങളായി തുടർന്നുവരുന്നത് ക്രൈസ്തവ നീതി നിഷേധവും വിവേചനവും ആണ്. ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ അന്യായമായി കൈക്കലാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
. എസ്.എം.വൈ.എം.രൂപതാ പ്രസിഡൻ്റ് തോമസ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, വൈസ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, വൈസ് പ്രസിഡൻ്റ് സെഞ്ചു ജേക്കബ് ,
ജനറൽ സെക്രട്ടറി ടോണി കവിയിൽ,
ഡെപ്യൂട്ടി പ്രസിഡന്റ് ഡോൺ സോണി, സെക്രട്ടറി
ആൽഫി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, ട്രഷറർ എബി നൈജിൽ,
കെ. സി. വൈ. എം സ്റ്റേറ്റ് സിൻഡിക്കേറ്റ് ജിയോ, റിയാ,
സിൻഡിക്കേറ്റ് കൗൺസിലർസ്
നീതു,മഞ്ജു,ജിസ്,റെമിൻ,
ബ്രദർ ജോർജ് ഇടയോടി തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision