“കാരിത്താസ് ഇന്ത്യ “നാഷണൽ അസംബ്ലി – സ്വാഗതസംഘം രൂപീകരിച്ചു

Date:

“കാരിത്താസ് ഇന്ത്യ “നാഷണൽ അസംബ്ലി – സ്വാഗതസംഘം രൂപീകരിച്ചു. പാലാ:ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തന വിഭാഗമായ കരിത്താസ് യൂണിവേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12, 13, 14 തീയതികളിൽ പാലായിൽ വച്ച് നടത്തപ്പെടുന്നു. 1964ൽ നിലവിൽ വന്ന കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി കേരളത്തിൽ പാലായിൽ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള 174 രൂപതകളുടെയും സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ ഡയറക്ടറച്ഛന്മാർ സമ്മേളിക്കുന്ന നാഷണൽ അസംബ്ലിയിൽ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന സാമൂഹ്യ ക്ഷേമ വികസന പ്രവർത്തനങ്ങളും നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിവിധങ്ങളായ ഉപജീവന പ്രതിസന്ധികളും ചർച്ച ചെയ്യുന്നതും പരിഹാര പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നതുമാണ്. മനുഷ്യനും പ്രകൃതിക്കും ദുരിതം സംഭവിക്കുന്ന ഇടങ്ങളിലെല്ലാം പരോപകാരത്തിന്റെ യും പരസ്നേഹത്തിന്റെയും കൈത്താങ്ങുമായി എത്തുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി വിജയകരമായി പാലായിൽ സംഘടിപ്പിക്കുന്നതിന് ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഷാലോം പാസ്റ്ററൽ സെൻററിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻ സ് കുന്നുംപുറം, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോസഫ് തറപ്പേൽ , ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതങ്കൽ, കെയർഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്നു ചെരിവു പുരയിടം, എസ്.എം.വൈ.എം ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, പി.എസ്.ഡബ്ലിയു.എസ് അസി.ഡയറക്ടർ ഫാ.ജോർജ് വടക്കേ തൊട്ടിയിൽ, പി.ആർ. ഒ.ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ മെർളി ജയിംസ്, സിബി കണിയാംപടി, ബ്രദർ ജോർജ് ഇടയോടിയിൽ, ജോയി മടിയ്ക്കാങ്കൽ, ഡോൺ അരുവിത്തുറ,ക്ലാരീസ് ചെറിയാൻ, അനു റജി, അലീനാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...