വയോജന ദിനാചരണം നടത്തി

Date:


കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മാതൃവേദി, AKCC, പിതൃവേദി, SMYM എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വയോജന ദിനാചരണം നടത്തി.

കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡേവിസ് കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വയോജന കൂട്ടായ്മ ലീഡർ ജോസഫ് മാളിയേക്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. “വാർദ്ധക്യം അനുഗ്രഹീതമാക്കാൻ” എന്ന വിഷയത്തെക്കുറിച്ച് വികാരി ഫാ. സ്കറിയ വേകത്താനം ക്ലാസെടുത്തു. വിവിധ കലാ – കായിക മത്സരങ്ങൾ നടത്തി. സമ്മേളനത്തിൽ ഭാഗ്യശാലി ആയി ദേവസ്യ കൂനംപാറയിലിനെ തെരഞ്ഞെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വയോജനങ്ങളുടെ പുരുഷ ലീഡർ ആയി ജോസഫ് മാളിയേക്കൽ വൈസ് ലീഡർ ആയി ദേവസ്യ കൂനംപാറയിൽ, വനിത ലീഡർ ആയി മേരി കോഴിക്കോട്ട് വൈസ് ലീഡറായി റോസമ്മ വെട്ടുകാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവിസ് കല്ലറക്കൽ, ജോയൽ ആമിക്കാട്ട്, തോമസ് ആണ്ടുകുടിയിൽ, നെൽസൺ കുമ്പളങ്കൽ, അന്നു വാഴയിൽ, ജീന ഷാജി താന്നിക്കൽ, ആൽഫി മുല്ലപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...