ഡോ. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടി: കർദിനാൾ ജോർജ് ആലഞ്ചേരി

Date:

പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദിനാൾ ആലഞ്ചേരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു. 

കേരളത്തിന്റെ കാർഷികപശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ തന്റെ അറിവ് നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ദേഹം വിനിയോഗിച്ചു. പട്ടിണിയുടെ ഭീകരമുഖം നേരിട്ടുകണ്ട അദ്ദേഹം മനുഷ്യരുടെ വിശപ്പ് മാറ്റുന്നതിനുവേണ്ടി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങളും വിഭാവനം ചെയ്ത പദ്ധതികളും പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങിയ നിരവധി അവാർഡുകൾക്ക് അദ്ദേഹത്തെ അർഹനാക്കി. കുട്ടനാട്ടിലെ നെൽകൃഷിയുടെ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതിയും ഏറെ ശ്രദ്ധേയമായിരുന്നു. 

ഡോ. സ്വാമിനാഥനുമായുള്ള വ്യക്തിപരമായ ബന്ധം കർദിനാൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങളും കർമ്മധീരതയും സ്വായത്തമാക്കി രാജ്യത്തിന്റെ കാർഷിക പുരോഗതിക്കുവേണ്ടി സമർപ്പണം ചെയ്യുന്നതാണ് ഡോ. സ്വാമിനാഥന് നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് മാർ ആലഞ്ചേരി പ്രസ്താവിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....

മഴ വീണ്ടും ശക്തമാകുന്നു

നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട് ഒരിടവേളയ്ക്ക് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു....

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജാംദാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച്‌ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂർ...

തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും

പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് ഡ്രഡ്ജിംഗ് കമ്പനിയും അറിയിച്ചു. ആവശ്യമെങ്കിൽ...