ലോക സമാധാനത്തിനും ആഗോള സിനഡിന്റെ വിജയത്തിനും മധ്യപൂര്‍വ്വേഷ്യയിലെ യുവജനങ്ങളുടെ ജാഗരണ പ്രാര്‍ത്ഥന

Date:

ലോക സമാധാനത്തിനും യുദ്ധങ്ങൾ അവസാനിക്കുന്നതിനും മധ്യപൂര്‍വ്വേഷ്യയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം യുവജനങ്ങൾ പ്രാര്‍ത്ഥനയ്ക്കു വേണ്ടി ഒരുമിച്ച് കൂടി

. കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ ആഗോള സിനഡിനെ പരിശുദ്ധാത്മാവ് നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യണമെന്ന നിയോഗവും യുവജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിന്നു. ലെബനോനിലെ ജെബെയിൽ “ഒരുമിച്ച്” എന്ന സംരംഭത്തിന്റെ ഭാഗമായി നടന്ന പ്രാര്‍ത്ഥന ലെബനോനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ നേതൃത്വവും ടൈസെ കമ്മ്യൂണിറ്റിയും സംയുക്തമായി ചേര്‍ന്നാണ് നടത്തിയത്.

സെപ്തംബർ 16-ന് വൈകുന്നേരം ജെബെയിലിൽ നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയില്‍ മാരോണൈറ്റ് ബിഷപ്പ് മൈക്കൽ ഓൺ, മിഡിൽ ഈസ്റ്റിലെ കാത്തലിക് പാത്രിയാർക്കീസ് ​​കൗൺസിൽ സെക്രട്ടറി ജനറൽ അബോട്ട് ഖലീൽ അൽവാൻ, ലെബനോനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടർ ഫാ. റൂഫേൽ എന്നിവർ സന്നിഹിതരായിരുന്നു. ജാഗരണ പ്രാര്‍ത്ഥനയ്ക്കു മുന്‍പ്, ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിച്ച കുരിശ് രൂപം എക്യുമെനിക്കൽ ഘോഷയാത്രയോടെ സെന്റ് ജോൺ ആൻഡ് മാർക്ക് കത്തീഡ്രൽ പാർക്കിലേക്ക് സംവഹിച്ചു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  22

2024 സെപ്റ്റംബർ   22   ഞായർ    1199 കന്നി   06 വാർത്തകൾ മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്...

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...