സാര്‍വത്രിക സഭ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഒക്ടോബര്‍ 7ന് അര്‍ജന്റീനയില്‍വെച്ച് നടക്കുന്ന നാലാമത് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ (മെന്‍സ് റോസറി) നാല്‍പ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.
അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മായോയില്‍ രാവിലെ 11 മണിക്കാണ് പുരുഷന്‍മാരുടെ ജപമാല പ്രത്യേകം നടക്കുക. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം അന്നേ ദിവസം പുരുഷന്‍മാര്‍ ജപമാല പ്രദിക്ഷണത്തിനായി ഒത്തു ചേരും. 2022 മെയ് 28-നാണ് ആദ്യത്തെ പുരുഷന്‍മാരുടെ ജപമാല റാലി സംഘടിപ്പിച്ചത്. അതേ വര്‍ഷം ഒക്ടോബര്‍ 8ന് ബ്യൂണസ് അയേഴ്സില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ജപമാല റാലിയില്‍ 5 ഭൂഖണ്ഡങ്ങളിലെ നൂറ്റിയന്‍പത്തോളം നഗരങ്ങളില്‍ നിന്നുമായി ആയിരകണക്കിന് പുരുഷന്‍മാരാണ് പങ്കെടുത്തത്.
2023 മെയ് 6-ന് നടന്ന മൂന്നാമത് പുരുഷന്‍മാരുടെ ജപമാല റാലിയില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങളുടെ പങ്കാളിത്തമുണ്ടായിരിന്നു. ഈ ലോകത്ത് തങ്ങളുടെ വിശ്വാസവും, സ്വന്തം സത്തയും വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരിലാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ പ്രാധാന്യം കുടികൊള്ളുന്നതെന്നു ബ്യൂണസ് അയേഴ്സിലെ പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തിന്റെ സംഘാടകരില്‍ ഒരാളായ സെഗുണ്ടോ കാരാഫി പറഞ്ഞു. കുടുംബത്തിലെ പിതാവെന്ന നിലയില്‍ തന്റെ പരമമായ സത്തയെ സംരക്ഷിക്കുവാന്‍ പോരാടുവാന്‍ തയ്യാറാണെന്ന് പുരുഷന്‍മാരേക്കൊണ്ട് തെളിയിക്കുകയാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision