കുറവിലങ്ങാട്: കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മനോഹര ഗാനങ്ങളുടെ ചക്രവർത്തി സലിൽ ചൗധരിയുടെ സ്മരണ പുതുക്കി ദേവമാതാ കോളെജ് .
അദ്ദേഹത്തിൻ്റെ അനശ്വരഗാനങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ തേന്മഴ എന്ന ഗാനോപഹാരം ഏവർക്കും ഹൃദ്യമായ അനുഭവമായി. ദേവമാതയിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ ഗാനോപഹാരം ആലപിച്ചത്.
ദേവമാത കോളെജിലെ ടാലൻറ് സെർച്ച് ആൻറ് നർചർ ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് തേന്മഴ അരങ്ങേറിയത്.പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി കവളമാക്കൽ എന്നിവർ നേതൃത്വം നൽകി. നിഷ കെ.തോമസ്, ശ്രീ ജോസ് മാത്യു, നിരോഷ ജോസഫ് എന്നി അധ്യാപകരും ഹൃദ്യ രാജൻ, വിനായക് എസ്.രാജ്, അനാമിക സുനിൽ എന്നീ വിദ്യാർത്ഥികളും പ്രോഗ്രാം കോ ഓർഡിനേറ്റർ മാരായി പ്രവർത്തിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision