ഉയിർപ്പ് മൂന്നാം ഞായർ
തൊഴിലാളി മദ്ധ്യസ്ഥൻ വി. യൗസേപ്പ്
(വി.മത്തായി:13:53- 58)
ഇവൻ ആ തച്ചന്റെ മകനല്ലേ … ക്രിസ്തുവിന്റെ ഐഡന്റിറ്റിയായി നിയമജ്ഞ ഫരിസേയഗണം കണ്ടെത്തിയ പ്രയോഗമാണിത്. നസ്രത്തിലെ യൗസേപ്പിന്റെ കുടുംബം സാധാരണക്കാരിൽ സാധാരണമായിരുന്നു എന്ന് വ്യക്തം. ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന യൗസേപ്പിന്റെ ഭവനം തിരുക്കുടുംബമായി രൂപപ്പെട്ടത് യേശു സാന്നിധ്യത്താലാണ്.
തൊഴിലാളി ദിനം യൗസേപ്പിതാവിനോട് ചേർന്ന് ക്രിസ്തുവിലേയ്ക്ക് അടുക്കുവാനുള്ള അവസരമാക്കാം. തൊഴിൽ ഇടങ്ങളിൽ ക്രിസ്തു സാന്നിധ്യം ഉറപ്പാക്കാം. നേരായ ജീവിതോപാധികൾ തിരുക്കുടുംബങ്ങൾ രൂപപ്പെടുത്തുമെന്നതിന് നസ്രത്തിലെ തച്ചന്റെ കുടുംബം നിയതമായ തെളിവാണ്.