വത്തിക്കാൻ നയതന്ത്രവിഭാഗം, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ എന്നിവയിൽ പാപ്പാ പുതിയ നിയമനങ്ങൾ നടത്തി.
വത്തിക്കാൻ നയതന്ത്രവിഭാഗം ആളുകൾക്ക് വേണ്ടിയുള്ള സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിഭാഗത്തിന്റെ പുതിയ അണ്ടർ സെക്രട്ടറിയേയും, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പുതിയ തലവനെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചു.ഇതുവരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗം മേധാവിയായിരുന്ന മോൺസിഞ്ഞോർ ജോസഫ് മർഫിയെ, വത്തിക്കാൻ നയതന്ത്രവിഭാഗം ആളുകൾക്ക് വേണ്ടിയുള്ള സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിഭാഗത്തിൽ അണ്ടർ സെക്രട്ടറിയായി പാപ്പാ നിയമിച്ചു.
അയർലണ്ട് സ്വദേശിയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവുമാണ് മോൺസിഞ്ഞോർ ജോസഫ് മർഫി.അതേസമയം മോൺസിഞ്ഞോർ ഹവിയെർ ദൊമിങ്കോ ഫെർണാണ്ടസ് ഗോൺസാലസിനെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പുതിയ തലവനായും പരിശുദ്ധ പിതാവ് നിയമിച്ചു. ഇതുവരെ വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള സ്റ്റേറ്റ് സെക്രട്ടറിയേറ്റ് വിഭാഗത്തിൽ സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.സെപ്റ്റംബർ 14 വ്യാഴാഴ്ചയാണ് ഇരു നിയമനങ്ങളും സംബന്ധിച്ച വിവരങ്ങൾ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പുറത്തുവിട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision