സീറോമലബാർസഭ പി.ആർ.ഒ. 

Date:

ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി.

ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു.ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് ചർച്ചകളുടെ പ്രാരംഭമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. ഈ വസ്തുത സിനഡുസമ്മേളനത്തിലും തുടർന്നുള്ള ചർച്ചകളിലും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പൊന്തിഫിക്കൽ ഡെലഗേറ്റിനെ അറിയിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ പരിഗണനക്കായി നൽകിയ നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ബന്ധപ്പെട്ടവരെ അതാത് സമയങ്ങളിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നടത്തിയ ചർച്ചകളിൽ അന്തിമമായ തീരുമാനം ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന് അറിയിക്കുന്നു. ആയതിനാൽ, വാസ്തവവിരുദ്ധമായ പ്രചരണങ്ങൾ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവർ അത്തരം നടപടികളിൽനിന്നും പിന്മാറേണ്ടതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻചെയ്
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...