സമാധാനത്തിന്റെ പാതകൾ പ്രവചനാതീതമാണ്: കർദിനാൾ മത്തേയോ സൂപ്പി

spot_img

Date:

സമാധാനത്തിന്റെ സാഹസികത’ എന്ന തലക്കെട്ടിൽ ബെർലിനിൽ, സാന്ത് ഏജിദിയോ സമൂഹം,കത്തോലിക്കാ, ഇവഞ്ചേലിക്കൽ സഭകളുമായി ചേർന്നു  സംഘടിപ്പിച്ച സമാധാന ശില്പശാലയിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാനവാഹകനുമായ കർദിനാൾ മത്തേയോ സൂപ്പി മാധ്യമപ്രവർത്തകരുടെ  ചോദ്യങ്ങൾക്ക് മറുപടി നൽകി.

പ്രധാനമായും ബെയ്ജിങ്ങിൽ നടത്തിവരുന്ന സമാധാന ദൗത്യത്തെ പറ്റിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചത്.ഉക്രൈനിൽ ഏറെ നാളുകളായി നീണ്ടു നിൽക്കുന്ന യുദ്ധം ദ്രുതഗതിയിൽ അവസാനിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് കർദിനാൾ എടുത്തു പറഞ്ഞു. ഏകദേശം നാൽപ്പതു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

നീതിയും,സുരക്ഷിതവുമായ സമാധാനത്തിനുവേണ്ടി നിരന്തരം യജ്ഞിക്കുന്ന ഫ്രാൻസിസ് പാപ്പാ തന്നെ ഏൽപ്പിക്കുന്ന സമാധാന ശ്രമങ്ങൾ തുടരുമെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.ഉക്രൈനിയൻ  ജനതയോടുള്ള സഭയുടെയും,പാപ്പയുടെയും പിന്തുണ ഒരിക്കൽ കൂടി കർദിനാൾ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു.

സമാധാനത്തിന്റെ പാതകൾ ചിലപ്പോൾ പ്രവചനാതീതമാണെന്നും, എല്ലാവരുടെയും പ്രതിബദ്ധതയും പങ്കാളിത്തവും ഒരേ ദിശയിലേക്ക് നീങ്ങാൻ സമാധാനത്തിനുള്ള മഹത്തായ ഒരു കൂട്ടുകെട്ടും കർദിനാൾ അഭ്യർത്ഥിച്ചു.

യുദ്ധത്തിന്റെ വേദനയുടെയും കഷ്ടപ്പാടുകളുടെയും മുന്നിൽ “എപ്പോഴും വൈകിയെത്തുന്നത്” സമാധാനമെന്നിരിക്കെ എത്രയും വേഗം ലോകത്തിന്റെ എല്ലാ കോണുകളിലും സമാധാനം സംസ്ഥാപിക്കപ്പെടട്ടെയെന്ന് കർദിനാൾ ആശംസിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision



spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related