ലിബിയയിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

Date:

ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ  ദുഖവും, പ്രാർത്ഥനകളും, സഹായവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ലിബിയയിലെ അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ.സാവിയോ ഹോൺ തായ് ഫായ്ക്ക്  ടെലിഗ്രാം സന്ദേശമയച്ചു.

വെള്ളപ്പൊക്കദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആതാക്കൾക്കായി താൻ പ്രാർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ പറഞ്ഞു. ആളുകളുടെ തിരോധാനത്തിൽ ദുഃഖിക്കുകയും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ആത്മീയസാന്നിധ്യം അറിയിക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു.

സ്വാന്തനത്തിന്റെയും,ശക്തിയുടെയും ദൈവം എല്ലാവരെയും സമാശ്വസിപ്പിക്കട്ടെയെന്നും, ദൈവാനുഗ്രഹം എല്ലാവരിലും ചൊരിയപ്പെടുവാനുള്ള പ്രാർത്ഥനയോടെയുമാണ്  ടെലിഗ്രാം സന്ദേശം പൂർത്തിയാക്കുന്നത്.

സെപ്റ്റംബർ 9,10 തീയതികളിൽ തീവ്രമായി അടിച്ച ഡാനിയേൽ കൊടുങ്കാറ്റിന്റെയും തത്ഫലമായുണ്ടായ പേമാരിയുടെയും ഫലമായിട്ടാണ് നിരവധിവീടുകളും, മരങ്ങളുമെല്ലാം കടപുഴക്കിക്കൊണ്ട് വെള്ളപ്പൊക്കം രൂക്ഷമായത്.ഏകദേശം 2000 ഓളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...