ഉയിർപ്പ് രണ്ടാം ശനി
(വി.യോഹന്നാൻ : 9:35-41)
ബാഹ്യമായ അന്ധതയേക്കാൾ ആന്തരിക അന്ധത തീവ്രമെന്ന് ക്രിസ്തു. കാഴ്ച ഉള്ളവൻ ശരിയായവ കാണുന്നില്ലെങ്കിൽ അവൻ അന്ധനെക്കാൾ അന്ധത ബാധിച്ചവനാണ്. കാഴ്ച നന്മ തിന്മകളെ വേർതിരിച്ച് കാണൽ എളുപ്പമാക്കുന്നു.
തെളിമയുള്ള കാഴ്ച എന്നിലെ അശുദ്ധി തിരിച്ചറിയാനും തിരുത്താനും പ്രാപ്തനാക്കുകയും ദൈവദർശനം സാധ്യമാക്കുകയും ചെയ്യുന്നു.