നൈജീരിയയിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി.
ഫുലാനി മുസ്ലിം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. സെപ്റ്റംബർ ഏഴാം തീയതിയാണ് സംഭവം. സെമിനാരി വിദ്യാർത്ഥിയായ നാമാൻ ധൻലാമിയുടെ മരണത്തിന് കാരണമായ അക്രമം കഫഞ്ചാൻ രൂപതയുടെ മെത്രാൻ ജൂലിയസ് യാക്കൂബു സ്ഥിരീകരിച്ചു. റാഫേൽ ഫാടാൻ ഇടവക ദേവാലയത്തിന്റെ റെക്ടറിക്കാണ് ഫുലാനി ഗോത്ര തീവ്രവാദികള്‍ തീവച്ചത്.
ഇടവക വികാരിയെ തട്ടികൊണ്ട് പോകുക എന്ന ലക്ഷ്യമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ അത് വിഫലമായപ്പോൾ അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിന് തീയിടാൻ ഫുലാനികൾ തീരുമാനിക്കുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക