ചിലിയന്‍ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ കാലത്ത് ചിലിയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ വേദനാജനകമായ അധ്യായങ്ങളും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുവാന്‍ കത്തോലിക്ക സഭ നടത്തിയ ശ്രമങ്ങളും ചരിത്ര രേഖകളിലൂടെ ചര്‍ച്ചയാകുന്നു.
ചിലിയിലെ കര്‍ദ്ദിനാള്‍ റാവുള്‍ സില്‍വ ഹെന്‍റിക്വസ് സ്ഥാപിച്ച ‘വികാരിയത്ത് ഓഫ് സോളിഡാരിറ്റി’ എന്ന മനുഷ്യാവകാശ സംഘടനയിലെ പ്രവര്‍ത്തകര്‍ 1976-നും 1992-നും ഇടയില്‍ ശേഖരിച്ച രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ ‘അസോസിയേറ്റഡ് പ്രസ്’ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്ത് ഏതാണ്ട് നാല്‍പ്പത്തിയേഴായിരത്തോളം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് ചിലി സാക്ഷ്യം വഹിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision