ഇറ്റലിയിലെ നാല്പത്തിയേഴാമത് ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ
ഇറ്റലിയിലെ നാല്പത്തിയേഴാമത് ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട്, ഇറ്റലിയിലെ ബിബ്ലിക്കൽ അസോസിയേഷനിലെ അംഗങ്ങളെയും ബൈബിൾ അധ്യാപകരേയും വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, വിശുദ്ധ ഗ്രന്ഥം ഒരു പൊതു പിതൃസ്വത്തായി നിലനിൽക്കാൻവേണ്ടി ദൈവജനത്തെ വചനത്താൽ പരിപോഷിപ്പിക്കുന്ന ശ്രമങ്ങളിൽ മുന്നോട്ട് പോകുവാൻ ആഹ്വാനം ചെയ്‌തു.
കുറച്ചുപേർ ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നു എന്നാൽ, മറ്റുള്ളവർ അവഗണിക്കപ്പെടുന്നുവെന്നോ,മാറ്റിനിറുത്തപ്പെടുന്നുവെന്നോ അർത്ഥമാക്കേണ്ടതില്ലെന്നും, ഏവരുടെയും നന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ. “സർവ്വത്രികവാദത്തിനും വ്യക്തിഗതവാദത്തിനുമിടയിൽ ഉടമ്പടിയും ഉടമ്പടികളും” എന്ന പ്രമേയത്തിൽ ഒരുമിച്ച് കൂടിയ ഇറ്റലിയിലെ ബിബ്ലിക്കൽ അസോസിയേഷനിലെ അംഗങ്ങളെയും ബൈബിൾ അധ്യാപകരേയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ്, ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികൾ, അവയിൽ ഉൾപ്പെടാത്തവരെ അവഗണിച്ചുകളയാൻ വേണ്ടിയുള്ളവയല്ലെന്നും, പൊതുനന്മ ലക്ഷ്യമാക്കിയാണ് ഏവരും ഒരുമയോടെ പ്രവർത്തിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision