സാമൂഹ്യ പ്രവർത്തനം ഉത്തരവാദിത്തവും ചുമതലയുമായി ഏറ്റെടുത്ത് നടത്തുന്ന രീതിയിലുള്ള സമൂഹത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.
കണ്ണൂർ ശ്രീപുരം പാസ്റ്ററിൽ സെന്ററിൽ നടന്ന കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പണ്ടാരശ്ശേരിൽ. സമൂഹ്യ പ്രവർത്തനം നടത്തുമ്പോൾ തന്നെ ഇതുപോലുള്ള വരും തലമുറയെ കൂടി വാർത്തെടുക്കാനും നമുക്ക് സാധിക്കണമെന്നും മാർ പണ്ടാരശ്ശേരിൽ പറഞ്ഞു.
സെക്രട്ടറി ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ഏജൻസികളുടെ പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു. വയോജന ക്ഷേമപദ്ധതികൾ, കാർഷിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ട കർമപദ്ധതികൾ എന്നിവയും തയാറാക്കി.
സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ.ജോയി കട്ടിയാങ്കൽ സ്വാഗതം പറഞ്ഞു. കോട്ടയം അതിരൂപതയുടെ വിസിറ്റേഷൻ സെന്റർ, സെന്റ് ജോസഫ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യുട്ട് എന്നീ സന്യാസിനി സമൂഹങ്ങളുടെ സൂപ്പിരിയേഴ്സ്, മാസ് ഭരണ സമിതി അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ കോ-ഓർഡിനേറ്റേഴ്സ്, ആനിമേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision