ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ മുന്‍ മന്ത്രി എം എം മണി.“താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ട് ചെയ്തിരുന്നു… “; വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി; കെഎസ്‌ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം.
ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെഎസ്‌ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോള്‍ ആരും അംഗീകരിക്കില്ല.
താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാന്‍ നടപടി തുടങ്ങിയെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ ബി അശോക് അറിയിച്ചു.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്‌ഇബി ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.