ജീവന്റെ മഹത്വവും കത്തോലിക്ക വിശ്വാസവും പ്രഘോഷിച്ച് ലണ്ടൻ നഗരത്തിനെ ഇളക്കി മറിച്ച് ‘മാർച്ച് ഫോർ ലൈഫ്’ റാലി
. ശനിയാഴ്ച നടന്ന ഒന്‍പതാമത് വാർഷിക പ്രോലൈഫ് റാലിയില്‍ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തു. വെസ്റ്റ്മിൻസ്റ്റർ നഗരത്തിലൂടെ നീങ്ങിയ റാലി ഹൗസ് ഓഫ് പാർലമെന്റിലാണ് അവസാനിച്ചത്.ദൈവമാതാവിന്റെ തിരുസ്വരൂപങ്ങള്‍ ഉയര്‍ത്തിയും ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന ഗാനങ്ങൾ പാടിയും പ്രോലൈഫ് ബാനറുകൾ കരങ്ങളിൽ ഉയർത്തിപിടിച്ചുമാണ് ആയിരങ്ങള്‍ നടന്നു നീങ്ങിയത്. 1967 ലെ അബോർഷൻ ആക്ടിലൂടെയാണ് ഇംഗ്ലണ്ടിലും, വെയിൽസിലും, സ്കോട്‌ലൻഡിലും ഭ്രൂണഹത്യ നിയമവിധേയമായി മാറിയത്. 2021ൽ സർക്കാർ കണക്കനുസരിച്ച് 214,256 ഭ്രൂണഹത്യകളാണ് ഇംഗ്ലണ്ടിലും വെയിൽസിലുമായി നടന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision