ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; ചരിത്രത്തിലെ അസാധാരണ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്

Date:

പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് എട്ടോളം യഹൂദരെ ഒളിപ്പിച്ചതിന് നാസികള്‍ അരുംകൊല ചെയ്ത ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന അസാധാരണമായ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്.

1944ൽ ദാരുണമായി കൊല ചെയ്യപ്പെട്ട ഉൽമ കുടുംബത്തെ, ഈ വരുന്ന സെപ്റ്റംബർ 10 ഞായറാഴ്ചയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അത്യഅസാധാരണമാണ്.

പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് ഒരു യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് നാസികളാൽ കൊല്ലപ്പെട്ടവരാണ് യോസേഫും, വിക്ടോറിയ ഉൽമയും, അവരുടെ ഏഴ് മക്കളും. കൊല്ലപ്പെടുമ്പോള്‍ വിക്ടോറിയയുടെ ഉദരത്തില്‍ ഒരു കുഞ്ഞുണ്ടായിരിന്നു. വായനയിലും ഫോട്ടോഗ്രാഫിയിലും ഏറെ താത്പര്യം കാണിച്ചിരിന്ന ജോസഫ് ഉൽമ ഒരു കർഷകനായിരുന്നു. കാത്തലിക് മെൻസ് യൂത്ത് അസോസിയേഷനിൽ സജീവ അംഗം കൂടിയായിരിന്നു അദ്ദേഹം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സംഭൽ സംഘർഷം മരണം അഞ്ചായി

ഉത്തർപ്രദേശിലെ സാംഭലിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. പരിക്കേറ്റ പോലീസുകാരൻ...

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ...

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...