ഫാ. മാലിപ്പറമ്പിൽ പുരസ്കാരം ഫാ. മാത്യു പുല്ലുകാലായിലിന്

Date:

ചെറുപുഷ്പ മിഷൻ ലീഗ് കേരള സം സ്ഥാന സമിതി ഏർപ്പെടുത്തി നൽകിവരുന്ന മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് പാലാ രൂപതാംഗവും മാൻവെട്ടം ശാഖാ ഡയറക്ടറുമായ ഫാ. മാത്യു പുല്ലുകാലായിൽ തെരഞ്ഞെടുക്കപ്പെട്ടു.

സാമൂഹ്യ സേവനങ്ങളും മിഷൻ, ദൈവവിളി പ്രവർത്തനങ്ങളും വിലയിരുത്തി ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി ബിഷപ് മാർ തോമസ് തറയിൽ, ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് ബേബി പ്ലാശേരി, ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സെപ്റ്റംബർ ഒൻപതിന് ആർപ്പൂക്കര ചെറുപുഷ്പം ശാഖയിൽ നടത്തുന്ന ഫാ. ജോസഫ് മാലിപ്പറമ്പിൽ രജത ജൂബിലി അനുസ്മരണ സമ്മേളനത്തിൽ മാർ തോമസ് തറയിൽ അവാർഡ് സമ്മാനിക്കും.

ഫാ. മാത്യു പുല്ലുകാലായിൽ അദിലാബാദ് രൂപതയിൽ ഗോല്ലപ്പള്ളി, ജണ്ടാവെങ്കിട്ടപുരം, കോനംപേട്ട എന്നിവിടങ്ങളിലായി എട്ടു വർഷം ശുശ്രൂഷ ചെയ്തു. തദ്ദേശീയ ദൈവവിളികൾ ഉണ്ടാകുന്നതിനുവേണ്ടി കുട്ടികളുടെ ബോർഡിംഗ് നടത്തി രണ്ടുപേരെ വൈദികരും രണ്ടുപേരെ സിസ്റ്റേഴ്സുമാകാൻ സഹായിച്ചു, മിഷനിൽ ആദ്യമായി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു, 130 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ സൗകര്യം ഒരുക്കി തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗ ണിച്ചാണ് അവാർഡ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടത്തി

കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ചുള്ള മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ എഴുപത്തഞ്ച്...

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് സാധിക്കും

രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ – ഡീസൽ വില രണ്ട് മുതൽ...

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും

സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു....

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി

 നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം...