“സുന്ദരവും ജീവിക്കാൻ യോഗ്യവുമായ ഒരു ലോകംനമ്മിൽ നിന്ന് സ്വീകരിക്കാൻ യുവതലമുറകൾക്ക് അവകാശമുണ്ടെന്നും,ദൈവത്തിന്റെ ഉദാരമായ കരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച സൃഷ്ടിയോടുള്ള ഗൗരവമായ കടമകൾ നാം മറക്കരുതെന്നും” ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു.
പ്രകൃതി സംബന്ധമായ പല പ്രതിസന്ധികളെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പം ദൈവീക സൃഷ്ടിയുടെ മനോഹാരിതയും, വ്യതിരിക്തതയും എടുത്തു പറയുന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ ‘ലൗദാത്തോ സി’ 2015 മേയ് മാസം ഇരുപത്തിനാലാം തീയതിയാണ് പ്രകാശനം ചെയ്യപ്പെട്ടത്.ഈ ചാക്രികലേനത്തിന്റെ തുടർച്ചയെന്നോണം വീണ്ടും ആസന്നമായ കാലാവസ്ഥ പ്രതിസന്ധികളെ പറ്റി അറിയിച്ചുകൊണ്ട് വീണ്ടും ഒരു കത്ത് തയ്യാറാക്കുകയാണ് താനെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. കൗൺസിൽ ഓഫ് യൂറോപ്പിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കവേയാണ് ഫ്രാൻസിസ് പാപ്പാ ഇതേപ്പറ്റി പ്രതിപാദിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision