മരിയൻ ഭക്തിയിലും വണക്കത്തിലും ആളുകൾക്ക് പ്രോത്സാഹനമേകാൻ അജപാലകരോട് ആവശ്യപ്പെട്ടും, ഇന്നത്തെ ലോകത്തിന് സമാധാനം ലഭ്യമാകാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാൻ ഏവരെയും ഉദ്ബോധിപ്പിച്ചും ലൂർദ്ദിലെത്തിയ തീർത്ഥാടകർക്ക് ഫ്രാൻസിസ് പാപ്പാ അനുഗ്രഹങ്ങളാശംസിച്ചു.
ലൂർദ്ദിലേക്കുള്ള ദേശീയ തീർത്ഥാടനത്തിന്റെ നൂറ്റിയൻപതാമത് വാർഷികാഘോഷം നടക്കുന്ന അവസരത്തിൽ, ഓഗസ്റ്റ് 15-ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ സംബന്ധിക്കാനായി ഫ്രാൻസിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഫ്രാൻസിലെ ലൂർദ്ദിലെത്തിയ ഇരുപതിനായിരത്തോളം മരിയൻ ഭക്തർക്ക് അനുഗ്രഹാശംസകളേകി ഫ്രാൻസിസ് പാപ്പാ.സന്ദേശമയച്ചു. സ്വർഗ്ഗാരോപിതയായ മാതാവിനെയാണ് ഫ്രാൻസിന്റെ പ്രധാന മധ്യസ്ഥയായി പതിനൊന്നാം പിയൂസ് പാപ്പാ തിരഞ്ഞെടുത്തതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.ആളുകളിലെ മരിയൻ ഭക്തിയെ, പ്രത്യേകമായി ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരപ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുവാൻ അജപാലനദൗത്യം നിർവ്വഹിക്കുന്ന ഇടയന്മാർ ശ്രദ്ധിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-ന് ഫ്രാൻസിൽ, കഴിഞ്ഞ നാനൂറ് വർഷങ്ങളായി നടത്തുന്ന പ്രദക്ഷിണം പോലെയുള്ള ഭക്തിപ്രകടനങ്ങൾ ഇതിന് ഉദാഹരണമായി പാപ്പാ എടുത്തുകാട്ടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisio