പാക്കിസ്ഥാനിലെ ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക: 129 ഇസ്ലാം മതസ്ഥര്‍ അറസ്റ്റിൽ

Date:

വാഷിംഗ്ടണ്‍ ഡി‌സി/ ലാഹോര്‍: ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക.

ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലരാണെന്നും സമാധാനപരമായ അഭിപ്രായസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഉള്ള അവകാശത്തിനും പിന്തുണ നൽകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അക്രമമോ അക്രമ ഭീഷണിയോ സ്വീകാര്യമായ നടപടിയല്ലെന്നും പൂർണ്ണമായ അന്വേഷണം നടത്താനും അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടും ശാന്തരാകാനും പാക്ക് അധികാരികളോട് അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ആക്രമണത്തിന് നേതൃത്വം നല്‍കിയ 129 ഇസ്ലാം മതസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമമായ ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രി അൻവാറുൽ-ഉൽ-ഹഖ് കാക്കർ കലാപകാരികളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നു വ്യാഴാഴ്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു റീജിയണൽ പോലീസ് മേധാവി റിസ്വാൻ ഖാൻ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്. പലായനം ചെയ്ത ക്രൈസ്തവര്‍ പതുക്കെ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയെങ്കിലും കലാപത്തിൽ രണ്ട് ഡസൻ വീടുകൾ കത്തിക്കുകയോ നാശം വിതയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും വിവിധ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisio

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...