ആലുവ: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സന്യാസിനീ സമൂഹത്തിന്റെ മദർ ജനറലായി സിസ്റ്റർ മരിയ എലീസ കരിപ്പുക്കാട്ടിലിനെ തെരഞ്ഞെടുത്തു.
19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ മദർ ജനറലാണ് സിസ്റ്റർ മരിയ എലീസ. പാലക്കാട് രൂപതയിൽ കരിമ്പ് ഇടവകയിൽ പരേതനായ ജോസഫ് – ത്രേസ്യ ദമ്പതികളുടെ മകളാണ്.
1820-ല്‍ ഇറ്റലിയിലെ ജെനോവയില്‍ സ്ഥാപിതമായ സന്യാസ സമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത. വിദ്യാഭ്യാസം, വയോജന പരിപാലനം, സാമൂഹിക പ്രവർത്തനം, ഇടവക പ്രവർത്തനം, സ്‌കൂളുകൾ, നഴ്‌സറികൾ എന്നീ മേഖലകളിലാണ് സന്യാസ സമൂഹം തങ്ങളുടെ ശുശ്രൂഷ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.visionpala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision